Chiking
Latest News

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് സമീപം അജ്ഞാത പൊതികള്‍; അന്വേഷണത്തിന് ഉത്തരവ്

Web Desk
Indian Telegram Android App Indian Telegram IOS App

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉള്‍പ്പെടെയുളള വിദേശ രാജ്യങ്ങളുടെ ആസ്ഥാനങ്ങള്‍ക്ക് സമീപം സംശയാസ്പദമായ രീതിയില്‍ അജ്ഞാത പൊതിക്കെട്ടുകള്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ബുധനാഴ്ചയാണ് പത്തോളം വിദേശ ആസ്ഥാനങ്ങളുടെ പരിസരത്ത് പൊതികള്‍ കണ്ടെത്തിയത്.

അഗ്നിരക്ഷാ സേനയും ആംബുലന്‍സുകളും അടിയന്തര സേവനത്തിന് സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യന്‍, യുഎസ് കോണ്‍സുലേറ്റുകള്‍ സ്ഥിതി ചെയ്യുന്ന സെന്റ് കില്‍ഡ റോഡിലും മറ്റെല്ലായിടത്തും അന്വേഷണണ ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.;ഔദ്യോഗിക എമര്‍ജന്‍സി വെബ്‌സൈറ്റിലൂടെ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബ്രിട്ടന്‍, കൊറിയ, ജര്‍മനി, ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്, പാകിസ്താന്‍, ഗ്രീക്ക്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ കോണ്‍സുലേറ്റുകള്‍ക്ക് സമീപമാണ് പൊതിക്കെട്ടുകള്‍ കണ്ടെത്തിയത്.

സിഡ്‌നിയിലെ അര്‍ജന്റീനിയന്‍ കോണ്‍സുലേറ്റിന് സമീപം രണ്ടു ദിവസത്തിനു മുമ്പ് സംശയാസ്പദമായ രീതിയില്‍ വെളുത്ത പൊടി കണ്ടെത്തിയിരുന്നു.

Top