Chiking
Latest News

ടീ ഷര്‍ട്ടുകളിലും വാഹനങ്ങളിലും രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ പതിച്ച് പ്രചരണം

Web Desk
Indian Telegram Android App Indian Telegram IOS App

ദുബൈ: ടീ ഷര്‍ട്ടുകള്‍, തൊപ്പികള്‍,എന്തിന് വാഹനങ്ങളില്‍ വരെ രാഹുല്‍ ഗാന്ധിയുടെ ചിത്രം നിറഞ്ഞുനില്‍ക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ. സന്ദര്‍ശനത്തോടനുബന്ധിച്ച്, ദുബൈയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഊര്‍ജസ്വലമായ പ്രചാരണ പരിപാടികളിലാണ്.  അതിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളിലും പ്രചാരണം ശക്തമായി. യു.എ.ഇ.യിലെ വിവിധ എമിറേറ്റുകളിലൂടെ ബസ് യാത്ര ചെയ്ത്, ഒരു സംഘം യുവാക്കള്‍, ഇക്കഴിഞ്ഞ ദിവസം പ്രചാരണം നടത്തിയിരുന്നു.

മുസ്‌ലിംലീഗ് അനുഭാവ പ്രവാസി സംഘടനയായ കെ.എം.സി.സി. യുടെ കാസര്‍ഗോഡ് ജില്ലയിലെ സൗഹൃദ കൂട്ടായ്മയാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. കൂടാതെ, കോണ്‍ഗ്രസ് അനുഭാവ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍, ലേബര്‍ ക്യാമ്പുകളിലെ വിവിധ സംസ്ഥാനക്കാരായ തൊഴിലാളികള്‍ക്കിടയിലും പ്രചാരണം ശക്തമായി.

ഈ മാസം 11ന് ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിനാണ് കലാസാംസ്‌കാരിക സന്ധ്യ. ചടങ്ങില്‍ രാഹുല്‍ ഗാന്ധി മുഖ്യാതിഥിയാകും.

Top