Chiking
Latest News

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ജനങ്ങളെ അത്ഭുതപ്പെടുത്തും: രാഹുല്‍ ഗാന്ധി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ വിലകുറച്ചു കാണരുതെന്നും കോണ്‍ഗ്രസിന് ചെയ്യാന്‍ പലതുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനങ്ങളെ അതിശയിപ്പിക്കാനുള്ള കഴിവ് പാര്‍ട്ടിക്കുണ്ട്. യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിയുടെയും ബി എസ്പിയുടെയും നിലപാട് അറിയിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

‘ഉത്തര്‍പ്രദേശിലെ പദ്ധതികളെ കുറിച്ച് കോണ്‍ഗ്രസിന് ശക്തമായ കാഴ്ചപ്പാടാണ് ഉള്ളത്. ജനങ്ങളെ പാര്‍ട്ടി അത്ഭുതപ്പെടുത്തും, ‘രാഹുല്‍ പറഞ്ഞു. മോദിയുടെ പരാജയം ഉറപ്പുവരുത്താന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കും. എന്നാല്‍ യു പിയില്‍ കോണ്‍ഗ്രസിനെ വിലകുറച്ചു കാണരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നും രാഹുല്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ സമാജ്‌വാദി പാര്‍ട്ടിയും ബി എസ് പിയും ഒരുമിച്ചു മത്സരിക്കുമെന്ന് തീരുമാനിച്ചിരുന്നു. ഇവര്‍ കോണ്‍ഗ്രസില്‍ ചേരുകയാണെങ്കില്‍ രണ്ടു സീറ്റുകള്‍ മാത്രമാണ് പാര്‍ട്ടിക്കായി മാറ്റിവെച്ചത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

Top