Chiking
Latest News

കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് ഇഷ്ടപ്പെടുന്നവരുടെ എണ്ണം പത്ത് ലക്ഷം കടന്നു; അംഗീകാരം നല്‍കാന്‍ ഫെയ്‌സ്ബുക്ക്

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: പൊലീസ് ട്രോളര്‍മാരും, പൊലീസിന്റെ വീഡിയോകളുമെല്ലാം സൂപ്പര്‍ ഹിറ്റായതോടെ കേരള പൊലീസിന് ലഭിച്ചത് അപൂര്‍വ്വ നേട്ടം. സംസ്ഥാന പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജുകളില്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ പേജെന്ന അംഗീകാരം നാളെ ഫേസ്ബുക്ക് അധികൃര്‍ മുഖ്യമന്ത്രിക്ക് കൈമാറും. കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് ഇഷ്ടപ്പെടുന്നവരുടെ എണ്ണം പത്ത് ലക്ഷവും കടന്നു.

ഇതുവരെ ന്യൂയോര്‍ക്ക് പൊലീസിനായിരുന്നു ലോകത്ത് ഏറ്റവും കൂടുല്‍ ലൈക്ക് കിട്ടിയ ഫേസ്ബുക്ക് പേജെന്ന ബഹുമതി. എട്ട് ലക്ഷത്തോളം ലൈക്കുകളാണ് ലഭിച്ചത്. ഈ റെക്കോര്‍ഡാണ് കേരള പൊലീസ് മറികടന്നിരിക്കുന്നത്.

ഏഴു വര്‍ഷം മുമ്പായിരുന്നു കേരള പൊലീസ് ഫെയ്‌സ്ബുക്ക് പേജ് തുടങ്ങിയത്. പൊലീസ് ആസ്ഥാനത്തെ അറിയിപ്പുകളും പൊലീസ് മേധാവിയുടെ സന്ദേശങ്ങളും പങ്കുവയ്ക്കുക എന്നതായിരുന്നു അന്ന് ഈ പേജ് കൊണ്ട് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ സോഷ്യല്‍മീഡിയയുടെ സ്വാധീനം വര്‍ധിച്ചപ്പോള്‍ ‘പൊലീസ് പേജും’ ഒന്ന് മുഖം മിനുക്കി. 2018 മെയ് മാസത്തില്‍ തുടങ്ങിയ പൊലീസുകാരുടെ സോഷ്യല്‍ മീഡിയ സെല്‍ പൊലീസ് മുഖ പുസ്തകത്തിന്റെ മുഖം തന്നെ മാറ്റി.

പൊലീസിനെ ട്രോളുന്നവര്‍ക്ക് ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടിയുമായി പൊലീസ് ട്രോളര്‍മാര്‍ എത്തി. കി കി ചലഞ്ചും ടിക് കോക്ക ചലഞ്ചുമെല്ലാം പിന്തുടരുന്നതിനെതിരെ പൊലീസുകാര്‍ ചെയ്ത വീഡിയോകള്‍ വന്‍ ഹിറ്റായി. ഓണ്‍ലൈന്‍ തട്ടിപ്പ് തടയാനായി ഫെയ്‌സ്ബുക്ക് നടത്തിയ പ്രവര്‍ത്തനങ്ങളും അംഗീകരിക്കപ്പെട്ടു.

Top