Chiking
Latest News

നീ നന്നായി കുഞ്ഞുങ്ങളെ നോക്കുമെന്ന് കേട്ടു, സഹായം വേണമായിരുന്നു; പെയ്‌നും ഭാര്യയും മാത്രമല്ല, രോഹിതും പന്തിനെ ട്രോളി

Web Desk
Indian Telegram Android App Indian Telegram IOS App

മുബൈ: ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ടിം പെയിനും ഋഷഭ് പന്തും തമ്മില്‍ നടന്ന വാക്ക്‌പോര് നമ്മള്‍ കണ്ടതാണ്. അതില്‍ വിജയം കൈവരിച്ചത് ഋഷഭ് പന്ത് തന്നെ ആയിരുന്നു. അതില്‍ പ്രസിദ്ധമായ ഒന്നാണ് തന്റെ കുഞ്ഞിനെ നോക്കാന്‍ പന്തിനെ വിളിക്കുന്ന ടിം പെയിനിന്റെ സ്ലെഡ്ജിംഗ്.

പക്ഷേ ഇപ്പോള്‍ ഇതിനെ അടിസ്ഥാനമാക്കി രസകരമായ ഒരു ട്വീറ്റുമായി എത്തിയിരിക്കുകയാണ് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ്മ.

രോഹിത്തിനും ഭാര്യ റിതികയ്ക്കും ഈ ഇടക്കാണ് ഒരു പെണ്‍കുഞ്ഞ് പിറന്നത്. അതിന്റെ സന്തോഷത്തില്‍ ഇരിക്കുമ്പോള്‍ ആണ് ഋഷഭിനെ ട്രോളി ആശാന്‍ രംഗത്ത് വന്നത്.

‘ശുഭദിനം സുഹൃത്തെ, നീ നന്നായി കുഞ്ഞുങ്ങളെ നോക്കുമെന്ന് കേട്ടല്ലോ, അത്യാവശ്യമായി ഒരു കുഞ്ഞിനെ നോക്കാന്‍ ആള്‍ വേണമായിരുന്നു. നീ വന്നാല്‍ റിതികയ്ക്കും സന്തോഷം ആകും.’

ഇപ്പോള്‍ ആരാധകര്‍ ഋഷഭ് പന്തിന്റെ മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഇതേ സമയം ടിം പെയിനിന്റെ ഭാര്യയും ഇന്‍സ്റ്റഗ്രാമില്‍ ഋഷഭിനെ ട്രോളിയിട്ടുണ്ട്.

Top