Chiking
Latest News

അയോധ്യ കേസ് ഇന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് പരിഗണിക്കും

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: അയോധ്യ കേസ് ഇന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് പരിഗണിക്കും. അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സുന്നി വക്കഫ് ബോര്‍ഡിന്റെ ഉള്‍പ്പടെ 16 ഹര്‍ജികളാണ് കോടതിയിലുള്ളത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുക.

കേസ് വേഗത്തില്‍ വാദം കേട്ട് തീര്‍പ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ആവശ്യപ്പെട്ടേക്കും. കേസില്‍ വാദം കേള്‍ക്കല്‍ തിയതി ഉള്‍പ്പടെയുള്ള കാര്യങ്ങളാകും ഇന്ന് കോടതി തീരുമാനിക്കുക

Top