Chiking
Latest News

അമിത ആരാധന ആക്രമണങ്ങളിലേക്ക്; രജനികാന്ത്-അജിത് ആരാധകര്‍ തമ്മില്‍ സംഘര്‍ഷം, രണ്ടു പേര്‍ക്ക് കുത്തേറ്റു; വിശ്വാസത്തിന്റെ ടിക്കറ്റെടുക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ മകന്‍ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

Web Desk
Indian Telegram Android App Indian Telegram IOS App

ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂരില്‍ രജനികാന്ത്-അജിത് ആരാധകര്‍ തമ്മില്‍ സംഘര്‍ഷം. രണ്ടു പേര്‍ക്ക് കുത്തേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. രജനീകാന്തിന്റെ ‘പേട്ട’, അജിത്തിന്റെ ‘വിശ്വാസം’ എന്നി ചിത്രങ്ങളുടെ റിലീസ് തീയതി ഇന്നായിരുന്നു. ഇതിന്റെ ആഘോഷങ്ങളുമായി എത്തിയ ആരാധകരാണ് പര്‌സപരം ഏറ്റുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, വിശ്വാസം സിനിമ കാണാന്‍ ടിക്കറ്റിന് പണം നല്‍കാത്തതിന്റെ പേരില്‍ മകന്‍ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. തമിഴ്‌നാട്ടിലെ കാഠ്പാഠിയില്‍ ആണ് സംഭവം. നാല്‍പ്പത്തഞ്ചുകാരനായ പാണ്ഡ്യനെയാണ് മകന്‍ അജിത്ത് കുമാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പൊള്ളലേറ്റ പാണ്ഡ്യന്റെ നില ഗുരുതരമാണ്. സംഭവത്തില്‍ മകന്‍ അജിത്ത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തമിഴകം കാത്തിരിക്കുന്ന സിനിമയാണ് തല അജിത്തിന്റെ വിശ്വാസം. സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രം ആരാധകര്‍ ആവേശത്തോടെ കാത്തിരുന്നതാണ്. ആദ്യ ദിനം തന്നെ സിനിമ കാണാന്‍ തമിഴ്‌നാട്ടില്‍ വന്‍ തിരക്കാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Top