Chiking
Latest News

പഴയ സൂപ്പര്‍ സ്റ്റാര്‍ തിരിച്ചെത്തി; പേട്ടയ്ക്ക് വന്‍ വരവേല്‍പ്പ്; തിയേറ്ററിലിരുന്ന് കയ്യടിക്കുകയും ആര്‍പ്പവിളിക്കുകയും ചെയ്‌തെന്ന് വിനീത് ശ്രീനിവാസന്‍; പ്രേക്ഷക പ്രതികരണം

Web Desk
Indian Telegram Android App Indian Telegram IOS App

ചെന്നൈ: രജനീകാന്തിന്റെ മാസ് ചിത്രം ‘പേട്ട’ ക്ക് വന്‍ വരവേല്‍പ്പ്. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമാതാരങ്ങളും ചിത്രത്തെ പ്രശംസിച്ച് രംഗത്തുവന്നു. തമിഴ്‌നാട്ടില്‍ അതിരാവിലെ ഫാന്‍സ് ഷോ ഉണ്ടായിരുന്നു. ഒരുപാട് നാളുകള്‍ക്കു ശേഷം തിയേറ്ററിലിരുന്ന് കയ്യടിക്കുകയും ആര്‍പ്പവിളിക്കുകയും ചെയ്‌തെന്നാണ് വിനീത് ശ്രീനിവാസന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

രജനീകാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പേട്ടയുടെ ടീസര്‍ റിലീസ് ചെയ്തത്. തമിഴിലെ മികച്ച യുവസംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് ആണ് സംവിധാനം. വീണ്ടും സ്‌റ്റൈലിഷ് ഗെറ്റപ്പില്‍ ചുറുചുറുക്കോടെ സ്‌റ്റൈല്‍മന്നന്‍ എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് താരം എത്തുന്നത്.

ബോളിവുഡ് നടന്‍ നവാസുദീന്‍ സിദ്ദിഖി, വിജയ് സേതുപതി, ബോബി സിംഹ, സനന്ത്, തൃഷ, സിമ്രാന്‍, മേഘ ആകാശ് എന്നിങ്ങനെ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. അനിരുദ്ധ് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന് മലയാളിയായ വിവേക് ഹര്‍ഷന്‍ എഡിറ്റിങ്. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍. കലാനിധി മാരന്‍ ആണ് നിര്‍മാണം.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top