Chiking
Latest News

കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിക്ക് പിന്നാലെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ കേസിലായിരുന്നു മുന്‍കൂര്‍ ജാമ്യം തേടി കൊല്ലം തുളസി ഹൈക്കോടതിയെ സമീപിച്ചത്.

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനാണ് പൊലീസ് കേസെടുത്തത്. പ്രസംഗത്തില്‍ കൊല്ലം തുളസി വിധി പ്രസ്താവിച്ച ജഡ്ജിമാരെയും വിമര്‍ശിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതി കൊല്ലം തുളസിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

കൊല്ലം ചവറയില്‍ നടന്ന വിശ്വാസ സംരക്ഷണ ജാഥയുടെ പ്രസംഗത്തിലായിരുന്നു ശബരിമലയിലേക്ക് പോകുന്ന യുവതികളെ രണ്ടായി കീറണമെന്ന കൊല്ലം തുളസി പ്രസംഗിച്ചത്. വിധി പ്രസ്ഥാപിച്ച ജഡ്ജിമാര്‍ ശുംഭന്മാര്‍ ആണെന്നും അന്ന് കൊല്ലം തുളസിയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നു. ഇതിനെതിരെയാണ് ചവറ പൊലീസ് കേസെടുത്തത്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top