Chiking
Latest News

സിപിഐഎം വനിതാ അംഗം യുഡിഎഫിന് വോട്ട് ചെയ്തു; വെങ്ങോലയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമ പഞ്ചായത്തിലെ എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം 11 നെതിരെ 12 വോട്ടുകള്‍ക്ക് പാസായി. സിപിഐഎം അംഗം സ്വാതി റെജി കുമാര്‍ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തതോടെയാണ് അവിശ്വാസ പ്രമേയം പാസായത്. പ്രസിഡന്റ് സ്ഥാനം ഇവിടെ പട്ടികജാതി വനിതസംവരണമാണ്. സ്വാതി റെജി കുമാറിന് പ്രസിഡന്റ് സ്ഥാനം നല്‍കാന്‍ സിപിഐഎം തയ്യാറാകാത്തതിനെ തുടര്‍ന്ന് സ്വാതി സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫിസിന് മുന്നില്‍ സമരം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സിപിഐഎമ്മിലെ ധന്യ ലൈജു ആയിരുന്നു നിലവിലെ പ്രസിഡന്റ്.

23 അംഗ ഭരണസമിതിയില്‍ യുഡിഎഫ് 11, എല്‍ഡിഎഫ് 10, സിപിഐഎം വിമതന്‍ 1, ലീഗ് വിമതന്‍ 1 എന്നിങ്ങനെ ആയിരുന്നു കക്ഷിനില. ലീഗ് വിമതന്റെ പിന്തുണയോടെ യു ഡി എഫിനായിരുന്നു ആദ്യം ഭരണം. യുഡിഎഫിന് പട്ടികജാതി വനിതാ അംഗം ഇല്ലാത്തതിനാല്‍ പ്രസിഡന്റു സ്ഥാനം സിപിഐഎമ്മിനു ലഭിച്ചു.എം എം റഹീം യുഡിഎഫിനുള്ള പിന്തുണ പിന്‍വലിച്ചതോടെ സിപിഎം വിമതന്റെ കൂടി പിന്തുണയോടെ വൈസ് പ്രസിഡന്റ് സ്ഥാനവും എല്‍ഡിഎഫിന് ലഭിച്ചു. യുഡിഎഫ് അവിശ്വാസം പാസായതോടെയാണ് വീണ്ടും ഭരണം മാറിമറിയുന്നത്.

Top