Chiking
Latest News

ഹര്‍ത്താല്‍ ദിനത്തില്‍ മിഠായിത്തെരുവില്‍ അക്രമം നടത്തിയവരെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കി

Web Desk
Indian Telegram Android App Indian Telegram IOS App

കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് മിഠായിത്തെരുവില്‍ അക്രമം നടത്തിയവരെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കി. പൊലീസിന്റെ ക്യാമറയില്‍പ്പെട്ടതിന് പുറമെ കടകളില്‍ നിന്ന് ശേഖരിച്ച ദൃശ്യങ്ങളും പരിശോധിച്ചാണ് ലുക്കൗട്ട് നോട്ടീസ് തയാറാക്കിയത്.ശബരിമല കര്‍മ്മസമിതിയുടെ പ്രധാന നേതാക്കളുള്‍പ്പെടെ പതിനൊന്ന് പേരാണ് പട്ടികയിലുള്ളത്.

31 പേരെയാണ് ഇതുവരെ മിഠായിത്തെരുവിലെ ആക്രമണത്തിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മിഠായിത്തെരുവിലുണ്ടായ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ടൗണ്‍ സി.ഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയത്.

Top