Chiking
Latest News

ഹാര്‍ദിക് പാണ്ഡ്യയ്ക്കും കെ.എല്‍. രാഹുലിനും സസ്‌പെന്‍ഷന്‍; വിലക്കിയത് രണ്ട് മത്സരങ്ങളില്‍ നിന്ന്

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ടി വി ഷോയിലെ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയെയും കെ എല്‍ രാഹുലിനെയും ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു. രണ്ട് മത്സരങ്ങളില്‍ നിന്നാണ് വിലക്കിയത്.  ഹാര്‍ദിക് പാണ്ഡ്യ മാപ്പ് അപേക്ഷ നല്‍കിയിരുന്നെങ്കിലും ബിസിസിഐ ഇത് തളളുകയായിരുന്നു.

കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയില്‍ പങ്കെടുത്ത് പാണ്ഡ്യ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

ഹാര്‍ദിക്  പരിപാടിയില്‍ പറഞ്ഞത്;

‘തന്റെ ലൈംഗിക ജീവിതത്തെ കുറിച്ചും അച്ഛനും അമ്മയും തന്നോടു ചോദിക്കാറില്ല. അങ്ങനെയുളള കാര്യങ്ങളില്‍ യാതൊരു തരത്തിലുളള ഇടപെടലുകളും നടത്താറില്ല.   ഞാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസങ്ങളില്‍ ഞാന്‍ തന്നെ മാതാപിതാക്കളോട് പറയും ഞാന്‍ അത് ചെയ്തിട്ടാണ് വരുന്നതെന്ന്. മാതാപിതാക്കള്‍ ആവശ്യപ്പെടാതെ തന്നെ ഞാന്‍ ഇത് പറയാറുണ്ട്. അവരത് ചോദിച്ചിട്ടല്ല ഞാനതു പറയുന്നത്’.

സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ വിമര്‍ശനം ശക്തമായതോടെ ഹര്‍ദിക് പാണ്ഡ്യ ട്വിറ്ററിലൂടെ മാപ്പപേക്ഷയുമായി രംഗത്തെത്തുകയും ചെയ്തു. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിക്കുമെന്നോ, അധിക്ഷേപകരമാകുമെന്നോ അറിയാതെയായിരുന്നു ആ പരാമര്‍ശങ്ങള്‍. സംഭവിച്ച് പോയതില്‍ അതിയായ കുറ്റബോധമുണ്ട്. ആ പ്രതികരണങ്ങള്‍ ഏതെങ്കിലും വിഭാഗത്തെ മനപ്പൂര്‍വം മോശമാക്കാനായിരുന്നില്ലെന്നും പാണ്ഡ്യ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

ടിവി ഷോയിലെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ ബിസിസിഐ പാണ്ഡ്യയ്ക്കും രാഹുലിനും കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം.

ക്ഷമാപണവുമായി താരം രംഗത്തെത്തിയെങ്കിലും ബിസിസിഐ പാണ്ഡ്യയുടെ മാപ്പപേക്ഷ അംഗീകരിക്കാന്‍ തയ്യാറായില്ല.

Top