Chiking
Latest News

ഏഷ്യന്‍ കപ്പില്‍ വിജയത്തുടക്കവുമായി ഖത്തര്‍

Web Desk
Indian Telegram Android App Indian Telegram IOS App

ദോഹ: യുഎഇയിലെ ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഖത്തറിനു മികച്ച തുടക്കം. ആദ്യ മത്സരത്തില്‍ ലബനനെ ഖത്തര്‍ പരാജയപ്പെടുത്തിയിരുന്നു(2-0). ബസ്സം അല്‍ റാവി(65), അല്‍മോസ് അലി(79) എന്നിവരാണു ഖത്തറിനു വേണ്ടി ഗോളുകള്‍ നേടിയത്. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു എന്നാല്‍ രണ്ടാം പകുതിയില്‍ ഖത്തറിന്റെ മികച്ച മുന്നേറ്റങ്ങള്‍ക്കു പിടിച്ചു നില്‍ക്കാന്‍ ലബനന് കഴിഞ്ഞില്ല.

ഫ്രീ കിക്കിലൂടെയായിരുന്നു ആദ്യ ഗോള്‍. കണക്കു കൂട്ടി കിക്കെടുത്ത ബസ്സം അല്‍ റാവിക്കു പിഴച്ചില്ല. ഉയര്‍ന്നു ചാടിയ ഗോള്‍ കീപ്പറെ മറികടന്നു ലബനന്റെ പന്ത് വലകുലുക്കി(1-0). മികച്ച മുന്നേറ്റത്തിനൊടുവില്‍ അസീസിന്റെ ഷോട്ട് ഗോള്‍ കീപ്പര്‍ തടഞ്ഞെങ്കിലും റീബൗണ്ട് ചെയ്തുവന്ന പന്ത് വലയിലെത്തിച്ച് അല്‍മോസ് അലി രണ്ടാം ഗോള്‍ നേടി(2-0). 13ന് ഉത്തര കൊറിയയുമായും, 17നു സൗദി അറേബ്യയുമായുമാണ് ഖത്തറിന്റെ ഇനിയുള്ള മത്സരങ്ങള്‍.

Top