Chiking
Latest News

ഇനി കുവൈത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് ചെലവ് കൂടുതല്‍

Web Desk
Indian Telegram Android App Indian Telegram IOS App

കുവൈത്ത് സിറ്റി :   ഇനി മുതല്‍  ഇന്റര്‍നെറ്റ് ഉപയോഗം ചെലവേറിയതാകും.  ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള വാടക വര്‍ധിപ്പിക്കാന്‍ വാര്‍ത്താ വിതരണ മന്ത്രാലയം തീരുമാനിച്ചതോടെയാണ് ഇന്റര്‍നെറ്റ് സേവന ദാതാക്കളും വാര്‍ത്താവിനിമയ കമ്പനികളും  സേവന നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങിയത്. മന്ത്രാലയവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ഇന്റര്‍നെറ്റ് ദാതാക്കളുടെ പല സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുള്ളത്.നാമമാത്ര വാടക ഈടാക്കിയിരുന്ന സ്ഥാനത്ത് 400% വരെ വര്‍ധനവാണ് വാടക നിരക്കില്‍ വാര്‍ത്താവിനിമയ മന്ത്രാലയം വരുത്തിയിട്ടുള്ളത്.

ഇന്റര്‍നെറ്റ് കമ്പനികളുമായി കൂടിയാലോചനയില്ലാതെ വരുത്തുന്ന വര്‍ധന കമ്പനികളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുമെന്നാണ് അവരുടെ വാദം.  പുതിയ സാഹചര്യത്തില്‍ ചില കമ്പനികള്‍ 5 ലക്ഷം ദിനാര്‍ വരെ പ്രതിവര്‍ഷം മന്ത്രാലയത്തില്‍ അടക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.ലിബറേഷന്‍ ടവറില്‍ ഒരു മീറ്റര്‍ സ്ഥലം ഉപയോഗിക്കുന്നതിന് 4 ദിനാര്‍ ആയിരുന്നത് 20 ദിനാര്‍ ആയി ഉയര്‍ത്തി. മറ്റു സബ്‌സ്റ്റേഷനുകളിലും സ്വിച്ച്‌ബോര്‍ഡ് സംവിധാനങ്ങളിലും ഒരു മീറ്ററിന്റെ വാടക 15 ദിനാറില്‍ നിന്ന് 20 ദിനാര്‍ ആയി വര്‍ധിപ്പിച്ചു.

സമൂഹമാധ്യമങ്ങള്‍ വ്യാജ വിലാസത്തില്‍ ഉപയോഗിക്കുന്നതു വര്‍ധിക്കുന്നതായി പരാതി. ഇതു രാജ്യത്തിന്റെ യശസ്സിന് ഭംഗം വരുത്തുന്നതായി അഹമ്മദ് അല്‍ ഫാദില്‍ എംപി അഭിപ്രായപ്പെട്ടു. സമൂഹമാധ്യമങ്ങള്‍ വ്യാജ വിലാസത്തില്‍ ഉപയോഗിക്കുന്ന പ്രവണതയ്‌ക്കെതിരെ കൈക്കൊണ്ട നടപടികള്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം ഒരു സംഭവത്തില്‍ അക്കൗണ്ട് ഉടമയ്‌ക്കെതിരെ 30 കേസുകള്‍ എടുത്തതായി വിദേശകാര്യമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് ഹുമൈദ് അല്‍ സുബൈഇ അറിയിച്ചു.

Top