Chiking
Latest News

ലേറ്റ് നൈറ്റ് ഡിസ്‌കഷന്‍സ് ഒഴിവാക്കുക; 6 മണിക്കൂര്‍ ഉറക്കം; ലഹരി ഒഴിവാക്കുക കുമ്പളങ്ങി നൈറ്റ്‌സിന് പോത്തേട്ടന്‍സ് ടിപ്‌സ് (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

dileesh-pothan

കൊച്ചി:ലളിതമായ ആഖ്യാനവും റിയലിസ്റ്റിക് പരിചരണവുമായി പ്രകാശ് സിറ്റിക്കാരുടെ കഥ പറഞ്ഞ് ‘മഹേഷിന്റെ പ്രതികാര’മെത്തിയപ്പോള്‍ അതിനെ സംവിധായകന്റെ മികവായാണ് പലരും കണ്ടിരുന്നത് ചിത്രത്തിലെ സൂക്ഷ്മാംശങ്ങള്‍ ഇന്നും ഇഴകീറി പഠിക്കുന്നവരുണ്ട്. ആസ്വാദകരും കാഴ്ചക്കാരും ആ മികവിനെ പോത്തേട്ടന്‍സ് ബ്രില്യന്‍സ് എന്നു വിശേഷിപ്പിക്കുന്നു.

ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്ന ‘കുമ്പളങ്ങി നൈറ്റ്‌സ്’ ആണ് ദിലീഷ് പോത്തന്റെ ഏറ്റവും പുതിയ സിനിമ. നിര്‍മാതാവിന്റെ വേഷത്തിലാണ് ഇവിടെ കക്ഷി എത്തുന്നത്. ചിത്രത്തിലെ അണിയറപ്രവര്‍ത്തകള്‍ക്ക് നിര്‍ദേശം നല്‍കുന്ന ‘പോത്തട്ടന്‍സ് ടിപ്‌സ്’ അദ്ദേഹം തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്.

വിഡിയോയില്‍ പങ്കുവെയ്ക്കുന്ന പോത്തേട്ടന്‍സ് ടിപ്‌സ്:

”ഒത്തിരി കാര്യങ്ങള്‍ ഒരുമിച്ച് കോര്‍ഡിനേറ്റ് ചെയ്യാനുണ്ട്. അതുകൊണ്ടു തന്നെ ടീം സ്പിരിറ്റ് നിര്‍ബന്ധമാണ്. എന്തു പ്രശ്‌നങ്ങള്‍ ഉണ്ടായാലും തുറന്നുപറയാം. തൊഴിലിന്റെ ഭാഗമായി വഴക്കു പറയേണ്ടതായൊക്കെ വന്നേക്കാം. അതിനെയൊക്കെ ആ സ്പിരിറ്റില്‍ എടുക്കണം. ആ പ്രഷര്‍ ടൈം കഴിയുമ്പോള്‍ പഴയ സൗഹൃദത്തിലേക്ക് തിരിച്ചുവരണം. അപ്പോഴേ പരിപാടി ഉഷാര്‍ ആകൂ.ഇത് 60 ദിവസത്തെ ഷെഡ്യൂള്‍ ആണ്. കുറച്ചു ദിവസം കഴിയുമ്പോള്‍ സ്വാഭാവികമായും ബോറടിക്കും. പാര്‍ട്ടികളൊക്കെ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

കള്ളുകുടിയും വെള്ളമടിയും നടത്തുന്നതിന് കുഴപ്പമില്ല, അത് ഡിപ്പാര്‍ട്ട്‌മെന്റിന് അകത്താകാന്‍ ശ്രദ്ധിക്കുക. കിടക്കാന്‍ നേരം അവനവന്റെ മുറിയിലിരുന്ന് അടിച്ചിട്ടു കിടക്കുന്നതാണ് നല്ലത്. രണ്ടോ മൂന്നോ പേര്‍ കൂടിയിരുന്ന് കഴിച്ചാലും കുഴപ്പമില്ല, കഴിവതും ഒഴിവാക്കുക, റെഗുലറാവണ്ട. മറ്റു !ഡിപ്പാര്‍ട്ട്‌മെന്റുകളുമായി ചേര്‍ന്നുള്ള കള്ളുകുടി കമ്പനികളില്‍നിന്നും ബുദ്ധിപൂര്‍വവും സ്മാര്‍ട് ആയും നിങ്ങള്‍ ഒഴിവാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഷൂട്ടിന് ശേഷം നമുക്ക് പൊളിക്കാം. നമ്മള്‍ ഒരു ബേസിക് ടീം ആണ്. ചില ലിമിറ്റേഷന്‍സ് ഉണ്ടാകണം. പ്രവൃത്തിസമയത്ത് മദ്യത്തിലോ ലഹരിയിലോ കാണാനിടയാകരുത്. ലേറ്റ് നൈറ്റ് ഡിസ്‌കഷന്‍സ് ഒഴിവാക്കുകയും വേണം

മിനിമം ആറു മണിക്കൂറെങ്കിലും ഉറങ്ങുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. എല്ലാവരും ഈ 60 ദിവസം കഴിഞ്ഞും ഹെല്‍ത്തി ആയിട്ടിരിക്കേണ്ട ആവശ്യം നമുക്കുണ്ട്. ഒരാളും ക്ഷീണിതരാകരുത്. ആറു മണിക്കൂര്‍ ഉറങ്ങാനുള്ള സമയം തന്നിട്ടേ അടുത്ത ദിവസം ഷൂട്ട് ആരംഭിക്കൂ. എല്ലാവരുടെയും ആരോഗ്യം സൂക്ഷിക്കണം.പനി,ജലദോഷം തുടങ്ങിയ അസുഖങ്ങള്‍ വരുമ്പോള്‍ സമയത്ത് മരുന്ന് കഴിക്കുക. രോഗങ്ങളെ ശാസ്ത്രീയമായി സമീപിക്കുകയും ശ്രദ്ധ നല്‍കുകയും വേണം”

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top