Chiking
Latest News

കുവൈത്തില്‍ ഗതാഗത ലംഘകരെ പിടികൂടാന്‍ ക്യാമറ ഘടിപ്പിച്ച വാഹനങ്ങള്‍

Web Desk
Indian Telegram Android App Indian Telegram IOS App

കുവൈത്ത് സിറ്റി : റോഡുകളിലെ നിരീക്ഷണത്തിനായി സ്പീഡ് ക്യാമറകള്‍ സ്ഥാപിച്ച വാഹനങ്ങള്‍ പുറത്തിറക്കി. 18 വാഹനങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയാഗാണ് പുറത്തിറക്കിയത്.
19-ാം തിയതി ശനിയാഴ്ച്ച  മുതല്‍  അവ പ്രവര്‍ത്തിച്ചുതുടങ്ങും.

വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ ഉള്‍പ്പെടെ പതിയുന്നതാണ് ആധുനിക രീതിയിലുള്ള ക്യാമറ. അബ്ദലി റോഡില്‍ പുതിയ പോയിന്റ് ടു പോയിന്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. അമിത വേഗം കണ്ടെത്തുന്നതിന് ഈ സംവിധാനം കൂടുതല്‍ പ്രയോജനപ്പെടും.

Top