Chiking
Latest News

പ്രളയസെസ് പിരിക്കാന്‍ കേരളത്തിന് ജിഎസ്ടി കൗണ്‍സിലിന്റെ അനുമതി; ജിഎസ്ടി രജിസ്‌ട്രേഷന്‍ പരിധി 40 ലക്ഷമാക്കി; രണ്ട് വര്‍ഷം കൊണ്ട് 1000 കോടി സമാഹരിക്കാനാകുമെന്ന് തോമസ് ഐസക് (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: ചരക്ക് സേവനനികുതിക്ക് മേല്‍ ഒരു ശതമാനം പ്രളയസെസ് ഏര്‍പ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാരിന് ജിഎസ്ടി കൗണ്‍സില്‍ അനുമതി നല്‍കി. ദില്ലിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് കേരളത്തെ സഹായിക്കാനാണ് തീരുമാനം. നേരത്തേ ജിഎസ്ടി മന്ത്രിതല ഉപസമിതിയും പ്രളയസെസ് പിരിക്കാന്‍ സംസ്ഥാനത്തിന് അനുമതി നല്‍കാന്‍ ശുപാര്‍ശ നല്‍കിയിരുന്നു.

ജിഎസ്ടി രജിസ്‌ട്രേഷന്‍ പരിധി 20 ലക്ഷത്തില്‍ നിന്ന് 40 ലക്ഷമായി ഉയര്‍ത്തി. ജിഎസ്ടി കൗണ്‍സിലിന്റേതാണ് തീരുമാനം. ചെറുകിട ഇടത്തരം വ്യാപാരികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് തീരുമാനം. സേവന നികുതിയിലും കുറവ് വരുത്തിയിട്ടുണ്ട്. 50 ലക്ഷം വരെയുള്ള സ്ഥാപനങ്ങള്‍ 6 ശതമാനം നികുതി നല്‍കിയാല്‍ മതി.

അതേസമയം, ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്താനുളള ജിഎസ്ടി കൗണ്‍സിലിന്റെ അനുമതി കേരളത്തിന് ഏറെ ആശ്വാസകരമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഒരു ശതമാനം സെസിലൂടെ കേരളത്തിന് വര്‍ഷം 500 കോടി രൂപ കിട്ടുമെന്നും തോമസ് ഐസക് ഡല്‍ഹിയില്‍ പറഞ്ഞു. രണ്ട് വര്‍ഷം കൊണ്ട് മൊത്തം 1000 കോടി സമാഹരിക്കാനാകും. ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നികുതി ചുമത്തുമെന്നും തോമസ് ഐസക് പറഞ്ഞു.

അത് എങ്ങനെ വേണമെന്ന് ബജറ്റില്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലോട്ടറിയുടെ നികുതി ഏകീകരിക്കുന്നത് മന്ത്രിതല ഉപസമിതി പരിശോധിക്കും. ഒന്നര കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ വര്‍ഷത്തില്‍ ഒരു തവണ നികുതി റിട്ടേണ്‍ നല്‍കിയാല്‍ മതി. കഴിഞ്ഞ മൂന്നുമാസത്തിനിടെ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ വര്‍ദ്ദനയുണ്ടായി എന്ന് തോമസ് ഐസക് പറഞ്ഞു.

അടുത്ത വര്‍ഷം നികുതി വരുമാനം 20 ശതമാനത്തിന്റെ വര്‍ധനയാണ് ലക്ഷ്യം. നികുതി അടച്ചെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക നമ്പര്‍ പ്‌ളേറ്റ് വാഹനങ്ങളില്‍ നിര്‍ബന്ധമാക്കും. വാഹനം കടന്നുപോകുമ്പോഴേ ഇതിലുടെ നികുതി സംബന്ധിച്ച വിവരങ്ങള്‍ കിട്ടും.

ജിഎസ്ടി രജിസ്‌ട്രേഷന്‍ പരിധി 20ല്‍ നിന്ന് 40 ലക്ഷമാക്കുകയായിരുന്നു. ഇതോടെ ഇനി 40 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ളവര്‍ക്ക് മാത്രം ജിഎസ്ടി രജിസ്‌ട്രേഷന്‍ മതി. ചെറുകിട വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ഇത് നേട്ടമാകും.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top