Chiking
Latest News

പ്രധാനമന്ത്രിയുമായി ബോളിവുഡ് യുവതാരങ്ങള്‍ കൂടിക്കാഴ്ച നടത്തി (ചിത്രങ്ങള്‍)

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബോളിവുഡ് യുവതാരങ്ങള്‍ കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ ചേര്‍ന്ന യോഗം കരണ്‍ ജോഹറും മഹാവീര്‍ ജെയ്‌നും ചേര്‍ന്നാണ് സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യോഗത്തില്‍ രാജ്യത്തിന്റെ പുരോഗതിയും നിര്‍മ്മാണവും പ്രധാന ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സിനിമയിലെ ഖാന്‍ ത്രയം യോഗത്തിനെത്തിയില്ല എന്നത് ശ്രദ്ധേയമായി.

The gang catches up. 

സംവിധായകരായ കരണ്‍ ജോഹര്‍, രോഹിത് ഷെട്ടി, പ്രമുഖ നിര്‍മാതാവ് ഏക്ത കപൂര്‍, താരങ്ങളായ രണ്‍വീര്‍ സിംഗ്, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, ആയുഷ്മാന്‍ ഖുരാന, രോഹിത് ഷെട്ടി, വിക്കി കൗശല്‍, രാജ്കുമാര്‍ റാവു, ഭൂമിക ചൗള, സിദ്ധാര്‍ഥ് മല്‍ഹോത്ര എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പല പദ്ധതികള്‍ക്കും തുറന്ന പിന്തുണയുമായി പല കാലങ്ങളില്‍ രംഗത്തുവന്ന താരങ്ങള്‍ തന്നെയാണ് യോഗത്തിനുമെത്തിയിരുന്നത്.

Vicky, Kaushal and Rohit arrive in style. 

”മാറ്റങ്ങളെക്കുറിച്ച് ശക്തമായ ഒരു സംഭാഷണം. പ്രധാനമന്ത്രിയുമായി ഇങ്ങനെ നിരന്തരം സംവദിക്കാന്‍ കഴിയട്ടെ എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രിയെ കാണാന്‍ കഴിഞ്ഞത് മനോഹരമായ ഒരു അവസരമായി കരുതുന്നു. ഇന്ത്യന്‍ സമൂഹത്തിന് വലിയ സംഭാവനകള്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയും. ഞങ്ങള്‍ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനാകും. എങ്ങനെ ഇത് നടപ്പാക്കാമെന്ന സംവാദമാണ് നടക്കുന്നത്. ഏറ്റവുമധികം ചെറുപ്പക്കാരുള്ള രാജ്യം ഏറ്റവും ശക്തമായ സിനിമാവ്യവസായവുമായി കൈകോര്‍ത്താല്‍ എന്താണ് നടക്കാത്തത്! മാറുന്ന ഇന്ത്യക്ക് ഞങ്ങളുടേതായ സംഭാവനകള്‍ ചെയ്യാനാകണം. സിനിമാ ടിക്കറ്റുകള്‍ക്ക് ജിഎസ്ടി കുറച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തോട് ഒരു വലിയ നന്ദി അറിയിക്കട്ടെ.” കരണ്‍ ജോഹര്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു.

Ayushmann Khurrana, Vicky Kaushal, Alia Bhatt and Ranveer Singh. 

Ayushmann with Varun. 

The celebs at the airport. 

One for the lensmen!

ചിത്രങ്ങള്‍ കാണാന്‍ പിക്റ്റോറിയല്‍ മെനുവില്‍ പോകുക

Top