Chiking
Latest News

കോണ്‍ഗ്രസിനെ ഒഴിവാക്കി ബിജെപിയെ പ്രതിരോധിക്കാനാവില്ല: പ്രകാശ് കാരാട്ട്‌

Web Desk
Indian Telegram Android App Indian Telegram IOS App

കുവൈത്ത് സിറ്റി: കേന്ദ്രത്തില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസില്ലാതെ കഴിയില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. കേരള ആര്‍ട് ലവേഴ്‌സ് അസോസിയേഷന്റെ (കല) 40ാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കുവൈത്തില്‍ എത്തിയ പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസ് വിരുദ്ധ സമീപനത്തെ ഈ രീതിയില്‍ മയപ്പെടുത്തിയത്.

ബംഗാളില്‍ ബിജെപിയും തൃണമൂലുമാണ് മുഖ്യ ശത്രുക്കളെന്നും ബംഗാളില്‍ കോണ്‍ഗ്രസുമായി സഹകരിക്കുമോ എന്ന് ഇപ്പോള്‍ പറയാന്‍ ആകില്ലെന്നും കാരാട്ട് പറഞ്ഞു.

സംസ്ഥാന തലങ്ങളിലെ പ്രാദേശിക കൂട്ടുകെട്ടുകള്‍ക്ക് ബിജെപിയെ പ്രതിരോധിക്കാന്‍ കഴിയും. അതിനുവേണ്ടി പ്രാദേശികമായി വിവിധ കക്ഷികളുമായി സഹകരിക്കും.കേന്ദ്രം പാസാക്കിയ സാമ്പത്തിക സംവരണം ബിജെപിയുടെ രാഷ്ട്രീയ നാടകമാണ്. സാമ്പത്തിക സംവരണത്തെ സിപിഐഎം എതിര്‍ക്കുന്നില്ല. എന്നാല്‍ അത് നടപ്പാക്കിയ രീതിയോട് യോജിപ്പില്ല.

സംവരണം നടപ്പാക്കാന്‍ ബിജെപിക്ക് താത്പര്യമില്ല എന്നതാണ് യാഥാര്‍ഥ്യം. എളുപ്പത്തില്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാവുന്ന സാഹചര്യമുണ്ടെന്ന് അറിഞ്ഞിട്ടും തിടുക്കപ്പെട്ടുള്ള തീരുമാനം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മാത്രമുള്ളതാണ്. കല ഭാരവാഹികളായ ആര്‍.നാഗനാഥന്‍, സജി തോമസ് മാത്യു, കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം എന്‍.അജിത്കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Top