Chiking
Latest News

ദുബൈ പൊതുസമ്മേളനം; വിമാനത്തിലും ബസിലുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഒഴുക്ക്

Web Desk
Indian Telegram Android App Indian Telegram IOS App

അബുദാബി: രാഹുല്‍ ഗാന്ധിയുടെ ദുബൈ പൊതു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജിസിസി രാജ്യങ്ങളില്‍ നിന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ ഒഴുക്ക്. സൗദി, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രത്യേക ബസുകളിലും ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍നിന്നു വിമാന മാര്‍ഗവുമാണ് പ്രവര്‍ത്തകര്‍ എത്തുന്നത്. ദമാമില്‍നിന്നുള്ള സംഘത്തിന് ഒഐസിസി റീജനല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഹനീഫ് റാവുത്തര്‍, ജനറല്‍ സെക്രട്ടറി ഇ.കെ സലീം, ട്രഷറര്‍ റഫീഖ് കൂട്ടിലങ്ങാടി എന്നിവര്‍ നേതൃത്വം നല്‍കുന്നു. ഒമാനില്‍നിന്നു നൂറിലധികം പേരുടെ സംഘമാണെത്തുന്നത്.

ഒഐസിസി ഒമാന്‍ നാഷനല്‍ കമ്മിറ്റി അധ്യക്ഷന്‍ സിദ്ദിഖ് ഹസന്‍, ഗ്ലോബല്‍ ഓര്‍ഗനൈസിങ് സെക്രട്ടറി ശങ്കര്‍ പിള്ള കുംബളത്ത് എന്നിവര്‍ നേരത്തെ തന്നെ ദുബൈയിലെത്തി. കുവൈത്തില്‍ ഒഐസിസി പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങരയുടെ നേതൃത്വത്തിലുള്ള സംഘം എത്തി. ബഹ്‌റൈനില്‍നിന്ന് ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറല്‍ സെക്രട്ടറി ഗഫൂര്‍ ഉണ്ണികുളം, ട്രഷറര്‍ അഷ്‌റഫ് മര്‍വ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തും.ഖത്തര്‍ സംഘത്തിന് ഇന്‍കാസ് പ്രസിഡന്റ് സമീര്‍ ഏറാമല നേതൃത്വം നല്‍കും.

200 ബസുകള്‍

ഇന്‍കാസ് അബുദാബി, കെഎംസിസി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ 200 ബസുകളിലായി 10,100 പ്രവര്‍ത്തകരെയാണ് ദുബൈയിലെത്തിക്കുന്നത്. ഉച്ചയ്ക്ക് 1.30ന് അബുദാബി മലയാളി സമാജം, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ പരിസരങ്ങളില്‍നിന്നാണ് ബസുകള്‍ പുറപ്പെടുക. ഇതിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഇന്‍കാസ് അബുദാബി പ്രസിഡന്റ് യേശുശീലന്‍ അറിയിച്ചു.

Top