Chiking
Latest News

ത്രിവര്‍ണ ശോഭയില്‍ ഇന്ന് ദുബൈ രാജ്യാന്തര സ്‌റ്റേഡിയം

Web Desk
Indian Telegram Android App Indian Telegram IOS App

ദുബൈ:  ദുബൈ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഇന്ന് ത്രിവര്‍ണശോഭയില്‍ മുങ്ങും. മാത്രമല്ല സംഗീതവും നൃത്തച്ചുവടുകളും സ്റ്റേഡിയത്തില്‍ അലയൊലികള്‍ തീര്‍ക്കും. ഗാന്ധി സ്മൃതികളില്‍ നാലരമണിക്കൂര്‍ സാംസ്‌കാരിക സന്ധ്യ അരങ്ങേറും. സ്റ്റേഡിയത്തിലെ സ്ഥിരം ഇരിപ്പിടങ്ങള്‍ക്കു പുറമെ 6500 പ്രത്യേക ഇരിപ്പിടങ്ങള്‍ പിച്ചില്‍ ഒരുക്കിയിട്ടുണ്ട്. പുല്ലിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ മുഴുവന്‍ സ്ഥലത്തും ഫൈബര്‍ ഷീറ്റുകളാണ് പാകിയിരിക്കുന്നത്. ഇരുന്നൂറിലേറെ തൊഴിലാളികള്‍ ഒരാഴ്ചയിലേറെ പണിപ്പെട്ടിട്ടാണ് സ്റ്റേഡിയം സജ്ജമാക്കിയത്.

സ്‌റ്റേജും റാംപും

18 മീറ്റര്‍ നീളവും പത്തുമീറ്റര്‍ വീതിയുമുള്ള കൂറ്റന്‍ സ്റ്റേജാണ് ഒരുങ്ങുന്നത്. ഇതിനു മുന്നില്‍25 മീറ്റര്‍ നീളത്തില്‍ റാംപും ഉണ്ട്. ‘ഇന്ത്യ എന്ന ആശയം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാകും രാഹുലിന്റെ പ്രസംഗം. ഇന്ത്യയുടെ ബഹുസ്വരത വെളിപ്പെടുത്തുന്ന പരിപാടികളാണ് സാംസ്‌കാരിക സന്ധ്യയിലും വിഭാവനം ചെയ്തിരിക്കുന്നതെന്ന് പരിപാടികളുടെ ചുക്കാന്‍ പിടിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനി അമേയ്‌സിന്റെ എംഡിയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകളുമായ അച്ചു ഉമ്മന്‍ പറഞ്ഞു.

സംഗീത,നൃത്ത സന്ധ്യ

ആലപ്പുഴ സ്വദേശിയും ‘മോഹന്‍ലാല്‍ ‘ സിനിമയുടെ നിര്‍മ്മാതാവും കലാകാരനുമായ അനില്‍കുമാറാണു സാംസ്‌കാരിക സന്ധ്യയുടെ സംവിധായകന്‍. ഭരതനാട്യം, മറാഠി നൃത്തമായ ലാവണി, കഥക്, രാജസ്ഥാനി, ഗുജറാത്തി, പഞ്ചാബി നൃത്തങ്ങളും ഉണ്ടാവും. വിനോദ് സെക്വയറാണ് നൃത്തസംവിധായകന്‍. അമ്പതോളം കലാകാരന്മാര്‍ അണിനിരക്കും. റൂഹ് ട്രൂപ്പിന്റേതാണു സംഗീതം.

ബസുകള്‍ ആയിരത്തോളം

വിവിധ എമിറേറ്റുകളില്‍ നിന്ന് ആയിരത്തോളം ബസുകളാണ് യാത്രാസൗകര്യത്തിനായി ഒരുക്കിയിരിക്കുന്നത്. ഇവയ്ക്ക് സ്റ്റേഡിയത്തിനു സമീപം തന്നെ പാര്‍ക്കിങ് സൗകര്യവുമുണ്ട്. ഇതിനു പുറമേ കുറച്ചു ബസുകള്‍ ഷട്ടില്‍ സര്‍വീസും നടത്തും. ചായവും ശുദ്ധജലവും വിതരണം ചെയ്യാനുമുള്ള സംവിധാനമുണ്ട്.

ഇന്നത്തെ പ്രധാന പരിപാടികള്‍

1. രാവിലെ പത്തിന് ജബല്‍ അലിയില്‍ ആയിരത്തോളം തൊഴിലാളികളുമായി സംവദിക്കും

2. ഉച്ചയ്ക്ക് രണ്ടിന് ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ ഇന്ത്യന്‍ ബിസിനസ് സമൂഹവുമായി കൂടിക്കാഴ്ച

3.വൈകിട്ട് നാലിന് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പൊതുപരിപാടി

Top