Chiking
Latest News

ഇത്രയും സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ വീണ്ടും ഒരുമിച്ചുകൂടെ?; ആരാധകര്‍ ചോദിക്കുന്നു

Web Desk
Indian Telegram Android App Indian Telegram IOS App

മുംബൈ: നിയമപരമായി വേര്‍പിരിഞ്ഞെങ്കിലും ഇന്നും ആരാധകരുടെ പ്രിയപ്പെട്ട ജോഡികളാണ് ഹൃത്വിക്കും സുസൈനും. വിവാഹബന്ധം വേര്‍പ്പെടുത്തിയെങ്കിലും സാധാരണ ദമ്പതികളെപ്പോലെ കാണാതെയോ സംസാരിക്കാതെയോ അല്ല ഇവര്‍ ജീവിക്കുന്നത്. ഇടയ്ക്കിടയ്ക്ക് കുട്ടികളോടൊപ്പം യാത്രപോകുകയും ആഘോഷങ്ങളില്‍ ഒരുമിച്ച് പങ്കെടുക്കാറുമുണ്ട്.

ഹൃത്വിക്കിന്റെ നാല്‍പ്പത്തിയഞ്ചാം പിറന്നാളിന് സുസൈന്‍ നേര്‍ന്ന ആശംസയാണ് പുതിയ ചര്‍ച്ചാവിഷയം. എന്റെ എക്കാലത്തെയും പ്രിയ സുഹൃത്തിന്, ആത്മാംശത്തിന് പിറന്നാള്‍ ആശംസിക്കുന്നുവെന്നാണ് സുസൈന്‍ കുറിച്ചത്. ഒപ്പം ഹൃത്വിക്കിനൊപ്പമുള്ള മനോഹരമായ ചിത്രവും പങ്കുവെച്ചു. ഇതൊക്കെ കണ്ടിട്ട് ആരാധകര്‍ ചോദിക്കുന്നത് ഒരു ചോദ്യമാണ്, ഇത്രയും സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ വീണ്ടും ഒരുമിച്ചുകൂടെ? എന്തിനാണ് പിരിഞ്ഞതെന്നാണ്.

14 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്. ഹൃത്വിക്കിന്റെ പിതാവ് രാകേഷ് റോഷന് കാന്‍സര്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇത്തവണ പിറന്നാള്‍ ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല.

Top