Chiking
Latest News

ഹര്‍ത്താല്‍ ദിവസം മിഠായിത്തെരുവ് കേന്ദ്രീകരിച്ച് സിപിഎം വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു: എംടി രമേശ്

Web Desk
Indian Telegram Android App Indian Telegram IOS App

MT ramesh against cpm
കൊച്ചി: കോഴിക്കോട് മിഠായിത്തെരുവിലെ കടകള്‍ ഹര്‍ത്താല്‍ ദിവസം തുറന്നത് കലാപം ഉണ്ടാക്കുകയാണെന്ന ലക്ഷ്യത്തോടെ ആയിരുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു.. കൊച്ചിയില്‍ യുവമോര്‍ച്ച സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

മുന്‍കാല ഹര്‍ത്താലുകള്‍ വച്ചു നോക്കുമ്പോള്‍ ശബരിമല കര്‍മ സമിതി നടത്തിയ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. വിശ്വാസികളുടെ സ്വാഭാവിക പ്രതികരണം ആയിരുന്നു ഹര്‍ത്താല്‍. നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റ സിസിടിവി ദൃശ്യങ്ങള്‍ പൂര്‍ണമായി പുറത്തു വിടാന്‍ പോലീസ് തയാറാകണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു.

Top