Chiking
Latest News

ഈ വര്‍ഷം സന്ദര്‍ശിക്കേണ്ട 52 രാജ്യങ്ങളില്‍ ഖത്തറും

Indian Telegram Android App Indian Telegram IOS App

ദോഹ: ന്യൂയോര്‍ക്ക് ടൈംസ് പുറത്തിറക്കിയ പട്ടികയില്‍ ഈ വര്‍ഷം സന്ദര്‍ശിക്കേണ്ട രാജ്യങ്ങളില്‍ ഖത്തറും ഉള്‍പ്പെടുന്നു. രാജ്യാന്തര വാസ്തുവിദ്യ വിസ്മയങ്ങളുടെ കേന്ദ്രമായി മാറുകയാണു ദോഹയെന്ന് ടൈംസിലെ ലേഖനത്തില്‍ പറയുന്നു. 2018ല്‍ തുറന്ന റെം കൂല്‍ഹാസ് രൂപകല്‍പന ചെയ്ത ഖത്തര്‍ നാഷനല്‍ ലൈബ്രറി, ഴാന്‍ ന്യൂസെല്‍ രൂപകല്‍പന ചെയ്ത ദേശീയ മ്യൂസിയം എന്നിവ പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്.

ലോകകപ്പ് ഫുട്‌ബോളിനായി ഒരുങ്ങുന്ന സ്റ്റേഡിയങ്ങളും ഏറെ ശ്രദ്ധേയമാണ്. വാസ്തുവിദ്യ മേഖലയിലെ രാജ്യാന്തര പുരസ്‌കാരമായ പ്രിറ്റ്‌സ്‌കര്‍ പുരസ്‌കാരം നേടിയ അന്തരിച്ച സഹ ഹദീദ്, നോര്‍മന്‍ ഫോസ്റ്റര്‍ എന്നിവര്‍ രൂപകല്‍പന ചെയ്ത സ്റ്റേഡിയങ്ങള്‍ നിര്‍മാണ ഘട്ടത്തിലാണ്. ഇന്ത്യയില്‍ നിന്ന് പൈതൃക നഗരമായ ഹംപിയാണു പട്ടികയിലുള്ളത്.

യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ച നഗരമായ ഹംപിയിലേക്കുള്ള യാത്ര വിദേശ വിനോദ സഞ്ചാരികള്‍ക്കു പ്രയാസമായിരുന്നു. പക്ഷേ, അടുത്തിടെ ബെംഗളൂരുവില്‍ നിന്നും ഹൈദരാബാദില്‍ നിന്നും ബെള്ളാരിയിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചതോടെ ഹംപിയിലേക്കുള്ള യാത്ര എളുപ്പമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top