Chiking
Latest News

കോഴക്കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന രാകേഷ് അസ്താനയുടെ ഹര്‍ജി തള്ളി; എഫ്‌ഐആര്‍ റദ്ദാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന രാകേഷ് അസ്താനയുടെ ഹര്‍ജി തള്ളി. എഫ്‌ഐആര്‍ റദ്ദാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. സിബിഐയില്‍ നിന്ന് പുറത്താക്കപ്പെട്ട സ്‌പെഷ്യല്‍ ഡയറക്ടറാണ് രാകേഷ് അസ്താന. കള്ളപ്പണക്കേസില്‍ പ്രതി ചേര്‍ക്കാതിരിക്കാന്‍ കോഴ വാങ്ങിയെന്ന കേസിലാണ് അസ്താനക്കെതിരെ എഫ്‌ഐആര്‍.

കേസിൽ രാകേഷ് അസ്താനയ്ക്കെതിരെ തെളിവുകൾ ഉണ്ടെന്ന് സിബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. അസ്താനയ്ക്കെതിരെ പരാതി നല്‍കിയ സതീഷ് സനയ്ക്ക് പൊലീസ് സംരക്ഷണം നല്‍കാനും നേരത്തെ ഹൈക്കോടതി നിർദേശം നൽ‌കിയിരുന്നു.

മാംസ കയറ്റുമതി വ്യവസായിയായ മോയിന്‍ ഖുറേഷിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പേര് പരാമര്‍ശിക്കാതിരിക്കാന്‍ സതീഷ് സനായില്‍ നിന്ന്  രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് അസ്താനയ്ക്കെതിരായ കേസ്. സതീഷ് സനയിൽ നിന്നം 10 മാസ ഗഡുക്കളായാണ് അസ്താന പണം കൈപ്പറ്റിയതെന്നും എഫ്ഐആറില്‍ പറയുന്നു. എന്നാല്‍ തനിക്കെതിരായ എഫ്ഐആറിലെ കാര്യങ്ങള്‍ വ്യാജമാണെന്നാണ് അസ്താനയുടെ നിലപാട്. സിബിഐയിലെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേയും ചില ഉന്നതര്‍ നടത്തിയ ഗൂഢാലോചനയാണ് സതീഷ് സനയുടെ പരാതിയുടെ പിന്നിലെന്നും അസ്താന ആരോപിക്കുന്നു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിന് അസ്താന കത്തയക്കുകയും ചെയ്തിരുന്നു.

അതിനിടെ വീണ്ടും സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമയെ മാറ്റിയതിന് പിറകെ താൽക്കാലിക ഡയറക്ടറായിരുന്ന നാഗേശ്വര റാവു വീണ്ടും ചുമതലയേറ്റു. നാഗേശ്വർ റാവു ഇന്നലെ രാത്രി തന്നെ ചുമതലയേറ്റത്.

Top