Chiking
Latest News

സന്ദര്‍ശകരെ ആകര്‍ഷിച്ച് റാസല്‍ഖൈമ

Web Desk
Indian Telegram Android App Indian Telegram IOS App

റാസല്‍ഖൈമ:  അതിശൈത്യം വന്നതോടെ സന്ദര്‍ശകരെ ആകര്‍ഷിച്ച് യു.എ.ഇ.യിലെ ഏറ്റവുംവലിയ പര്‍വതനിരയായ ജബല്‍ ജെയ്‌സില്‍. റാസല്‍ഖൈമയിലെ താപനില ഗണ്യമായി കുറഞ്ഞതോടെ കുടുംബത്തോടെ ചെലവിടാനെത്തുന്നവര്‍ വളരെയേറെയാണ്. ആഴ്ച്ചയുടെ അവസാനമാണ് സന്ദര്‍ശകര്‍ കൂടുതലായെത്തുന്നത്. എമിറേറ്റിലെ ചില  തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും രാത്രിയിലും പ്രഭാതത്തിലും മഞ്ഞു മൂടിക്കിടക്കുന്ന കാഴ്ച പകര്‍ത്താനും സെല്‍ഫിയെടുക്കാനും മാത്രമായി എത്തുന്നവരും കുറവല്ല.

സായാഹ്നയാത്രകള്‍ക്കും ഒത്തുകൂടാനായി റാസല്‍ഖൈമയിലേക്ക് കൂട്ടത്തോടെ എത്തിത്തുടങ്ങുന്ന സന്ദര്‍ശകര്‍ ടൂറിസം മേഖലയിലും വലിയ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. വടക്കന്‍ മലയോര മേഖലകളായ ഷാം, ഖോര്‍ ഖോര്‍, അല്‍ജീര്‍ എന്നിവിടങ്ങളും സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ട ഇടങ്ങളാണ്. മനുഷ്യനിര്‍മിത പവിഴദ്വീപായ അല്‍ മര്‍ജാന്‍, ദിദ് ദാഗ, ഖറാന്‍ തുടങ്ങിയ മേഖലകളിലെ കൃഷിയിടങ്ങളും സന്ദര്‍ശകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്.

സന്ദര്‍ശകരുടെ വരവ് വര്‍ധിച്ചതോടെ റാസല്‍ഖൈമയിലെ വിപണിയും സജീവമായിട്ടുണ്ട്. മാളുകളിലും ഹൈപ്പര്‍, സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹോട്ടലുകളിലും തിരക്കനുഭവപ്പെടുന്നുണ്ട്.  പുതുവര്‍ഷത്തില്‍ കരിമരുന്നുപ്രയോഗത്തിലൂടെ രണ്ട് ഗിന്നസ് റെക്കോര്‍ഡ് നേടിയ റാസല്‍ഖൈമയിലെ ആഘോഷങ്ങള്‍ തുടരുകയാണ്.

Top