Chiking
Latest News

ആരാധകര്‍ക്ക് മുഖം കൊടുക്കാതെ ഹാര്‍ദിക് പാണ്ഡ്യ: സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

Web Desk
Indian Telegram Android App Indian Telegram IOS App

സിഡ്‌നി: ‘കോഫി വിത്ത് കരണി’ലെ വിവാദ പ്രസ്താവനകളുടെ പേരില്‍ കുഴപ്പത്തിലായിരിക്കുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ആരാധകരുടെ കൂടെ നില്‍ക്കാനും സെല്‍ഫി എടുക്കാനും മടിക്കാത്ത താരമിപ്പോള്‍ ആരാധകരില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുകയാണ്.

അതേസമയം ഓസീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ശനിയാഴ്ച ആരംഭിക്കാനിരിക്കെ ടീമില്‍ ഇടം ലഭിക്കുമോ എന്നുപോലും പാണ്ഡ്യയ്ക്ക് ഉറപ്പില്ല.

വിവാദ പരാമര്‍ശങ്ങളില്‍ ഇരുവര്‍ക്കുമെതിരെ ബി.സി.സി.ഐ നടപടിയെടുത്തേക്കും. രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക് ലഭിക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. ശനിയാഴ്ചത്തെ മത്സരത്തിനുള്ള അന്തിമ ഇലവനെ പ്രഖ്യാപിക്കാന്‍ ബി.സി.സി.ഐ തീരുമാനത്തിന് കാത്തിരിക്കുകയാണ് ടീം ഇന്ത്യ. നേരത്തെ ഇരുവരെയും ക്യാപ്റ്റന്‍ വിരാട് കോലിയും കൈവിട്ടിരുന്നു.

ഈ സാഹചര്യത്തിലും സിഡ്‌നിയില്‍ വെള്ളിയാഴ്ച പാണ്ഡ്യ പരിശീലനത്തിന് ഇറങ്ങുകയും ചെയ്തു. എന്നാല്‍ പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോള്‍ കാത്തിരുന്ന ആരാധകരെ ഒന്ന് നോക്കാന്‍ പോലും പാണ്ഡ്യ മുതിര്‍ന്നില്ല. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Top