Chiking
Latest News

വിജയസാധ്യതയുളള, യോഗ്യരായവര്‍ക്ക് മാത്രം സീറ്റ്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിന് ഇത്തവണ ഗ്രൂപ്പ് മാനദണ്ഡമാകില്ലെന്ന് എ.കെ.ആന്റണി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിന് ഇത്തവണ ഗ്രൂപ്പ് മാനദണ്ഡമാകില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ.ആന്റണി. യോഗ്യതയും ജയസാധ്യതയും മാത്രമായിരിക്കും പരിഗണിക്കുന്നത്. താഴെ തട്ടില്‍ നിന്ന് മുതലുള്ള നിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ പരിഗണിക്കും. തെരഞ്ഞെടുപ്പിന്റെ അവസാനമുഹൂര്‍ത്തത്തില്‍ ഏതാനും നേതാക്കള്‍ ചേര്‍ന്ന് സ്ഥാനാര്‍ഥികളെ തീരുമാനിക്കില്ലെന്നും ആന്റണി പറഞ്ഞു. കെപിസിസി ജനറല്‍ ബോഡി യോഗം ഇന്ദിരാഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ.കെ.ആന്റണി.

ഗ്രൂപ്പുകാര്‍ മനക്കോട്ട കെട്ടേണ്ട. വിജയസാധ്യതയുളള, യോഗ്യരായവര്‍ക്ക് മാത്രം സീറ്റ്. കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പങ്കുണ്ടാവുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ശബരിമല പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് നിലപാടാണ് ശരിയെന്നും ഇത് ജനങ്ങളിലേക്കെത്തിക്കണമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയെ ശക്തിപ്പെടുത്തി ന്യൂനപക്ഷങ്ങള്‍ക്കിടയിലെ ഭീതി വോട്ടാക്കിമാറ്റാനാണ് സിപിഐഎം ശ്രമിക്കുന്നത്. സ്ഥാനാര്‍ഥികളെ കെട്ടിയിറക്കുന്നെന്ന ആക്ഷേപം ഇക്കുറിയുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന യാത്ര അടുത്തമാസം മൂന്നിന് തുടങ്ങാനും തീരുമാനമായി.

അവസാനമുഹൂര്‍ത്തത്തില്‍ ഏതാനും നേതാക്കള്‍ ചേര്‍ന്ന് സ്ഥാനാര്‍ഥികളെ തീരുമാനിക്കില്ല. രാഹുല്‍ ഗാന്ധിയുടെ തീരുമാനമാണിത്. ഫെബ്രുവരി അവസാനത്തിന് മുമ്പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന യാത്ര അടുത്തമാസം മൂന്നിന് തുടങ്ങാനും തീരുമാനമായി.

Top