Chiking
Latest News

നടിമാര്‍ക്കെതിരെ മോശം പരാമര്‍ശം;പുലിവാല് പിടിച്ച് രണ്‍വീര്‍ സിംഗ് (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

After Hardik Pandya Row social media Digs Up Ranveer Singh's Sexist remarks

മുംബൈ: ക്രിക്കറ്റ് താരങ്ങളായ കെ എല്‍ രാഹുലിനും ഹാര്‍ദിക് പാണ്ഡ്യക്കും പിന്നാലെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ബോളിവുഡ് താരം രണ്‍വീര്‍ സിംഗിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം വന്നിരിക്കുന്നത്. കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന ‘കോഫി വിത്ത് കരണ്‍’ എന്ന ചാറ്റ് ഷോയില്‍ 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് താരം പറഞ്ഞ പരാമര്‍ശങ്ങള്‍ക്കെതിരേയാണ് വിമര്‍ശനങ്ങളുമായി ആളുകള്‍ രംഗത്തെത്തിയത്

ആദ്യ സിനിമയായ ബാന്‍ഡ് ബജാ ഭാരത് എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനായാണ് രണ്‍വീര്‍ സിംഗും ബോളിവുഡ് താരവും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മ്മയും കോഫി വിത്ത് കരണ്‍ ഷോയില്‍ പങ്കെടുക്കുന്നത്. അന്നത്തെ ആ ചാറ്റ് ഷോയ്ക്കിടെ അനുഷ്‌ക്കയെക്കുറിച്ചും കരീനയെക്കുറിച്ചും രണ്‍വീര്‍ സിംഗ് പറയുന്ന വിവാദ പരാമര്‍ശങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്്. ചാറ്റ് ഷോയുടെ മൂന്നാമത്തെ എപ്പിസോഡിലായിരുന്നു ഇത്തരത്തിലുള്ള പരാമര്‍ശം നടന്നിരുന്നത് . ആ എപ്പിസോഡിലെ ചില രംഗങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുകയാണ്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top