Chiking
Latest News

യുഎഇയില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.7

Web Desk
Indian Telegram Android App Indian Telegram IOS App

റാസല്‍ഖൈമ:  യുഎഇയിലെ  വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം.  റിക്ടര്‍ സ്‌കെയിലില്‍ 3.7 രേഖപ്പെടുത്തിയ ഭൂചലനം ഉച്ചയ്ക്ക് 12.51നാണ് ഉണ്ടായത്. റാസല്‍ഖൈമയിലെ അല്‍ റംസ്, ജുല്‍ഫര്‍ പ്രദേശങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് പ്രകമ്പനം  അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.  ഒമാനിലെ ദിബ്ബയ്ക്ക് അടുത്തായിരുന്നു ഭൂചലനത്തിന് തുടക്കമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.  എവിടെ നിന്നും ഇതുവരെ  നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Top