Chiking
Latest News

യുഎഇ പ്രധാനമന്ത്രിയുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി (ചിത്രങ്ങള്‍)

Web Desk
Indian Telegram Android App Indian Telegram IOS App

ദുബൈ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.  രാഹുല്‍ ഗാന്ധഇക്ക് ഉജ്ജ്വല വരവേൽപ്പാണ് യുഎഇ പ്രധാനമന്ത്രി നല്‍കിയത് .  ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധമാണെന്നും ഇത് തുടരുമെന്നും നേതാക്കൾ പറഞ്ഞു. സഹിഷ്ണുതയോടെയും പരസ്പര സഹകരണത്തിലൂടെയും രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തുടരുകയാണ്. യുഎഇയുടെ വളർച്ചയെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു. രാജ്യത്തിന്റെ സഹിഷ്ണുത മറ്റു ലോകരാജ്യങ്ങൾക്കു മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

rahul gandhi meeting with Prime Minister of UAE

ചർച്ചയ്ക്കു ശേഷം ഷെയ്ഖ് മുഹമ്മദ് തന്റെ പുസ്തകത്തിന്റെ കോപ്പി രാഹുൽ ഗാന്ധിക്ക് സമ്മാനിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കളായ സാം പിത്രോഡ, മിലിന്ദ് ദിയോറ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനും എമിറേറ്റ്സ് ചീഫ് എക്സിക്യൂട്ടിവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തും, യുഎഇ മന്ത്രിമാരായ ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗേഷ്, റീം ബിന്ത് ഇബ്രാഹിം അൽ ഹഷേമി, റൂളേഴ്സ് കോർട്ട് ഡയറക്ടർ, ദുബായ് പ്രോട്ടോക്കോൾ ആൻഡ് ഹോസ്പിറ്റാലിറ്റി ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ ഖലീഫ സയീദ് സുലൈമാൻ തുടങ്ങയവരും ചർച്ചയിൽ പങ്കെടുത്തു.

rahul-sheikh-mohammed3

rahul-sheikh-mohammed

ചിത്രങ്ങള്‍ കാണാന്‍ പിക്റ്റോറിയല്‍ മെനുവില്‍ പോകുക

Top