Chiking
Latest News

ഇനി അഭ്യൂഹങ്ങളില്ല, യാഥാര്‍ഥ്യം മാത്രം; വിനീത് ടീം വിട്ടു; ഇനി കളിക്കുക ഇവിടെയാണ്

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: കോച്ച് ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിനു പിന്നാലെ സുപ്രധാന താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേഷ് ജിങ്കനും മലയാളി സികെ വിനീതും ടീം വിടുമെന്ന വാര്‍ത്തകളാണ് പുറത്തു വന്നിരുന്നത്. എന്നാല്‍ ഇതെല്ലാം അഭ്യൂഹങ്ങളായിരുന്നു എന്നാണ് പിന്നീട് പുറത്ത് വന്നിരുന്നത്.

ഇപ്പോള്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഈ സീസണില്‍ സികെ വിനീത് നിലവിലെ ഐഎസ്എല്‍ ചാമ്പ്യന്മാരായ ചെന്നൈയന്‍സിലെത്തുമെന്നാണ് സൂചന. മെയ് വരെ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാര്‍ നിലനില്‍ക്കെ ലോണടിസ്ഥാനത്തിലാവും വിനീത് ചെന്നൈയിലെത്തുക. താരം ഇന്ന് ചെന്നൈയിലെത്തുമെന്ന റിപ്പേര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

സീസണിലെ മോശം പ്രകടനങ്ങളുടെ പേരില്‍ വീട്ടുകാരെ വരെ ചീത്ത വിളിച്ച ചിലരുടെ പെരുമാറ്റം വിനീതിനെ മുന്‍പ് തന്നെ മടുപ്പിച്ചിരുന്നു. ക്ലബ് വിടുമെന്ന് വിനീത് അറിയിച്ചുവെന്ന അഭ്യൂഹവും നേരത്തെ പുറത്തായിരുന്നു.

Top