Chiking
Latest News

സംവരണപ്രശ്നം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് വിജ്ഞാപനം ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ മരവിപ്പിക്കാന്‍ സര്‍ക്കാര്‍

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് വിജ്ഞാപനം ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ മരവിപ്പിക്കാന്‍ സര്‍ക്കാര്‍. കെഎഎസ് വിജ്ഞാപനമിറക്കാന്‍ തയ്യാറെടുക്കുന്നതിനിടെ സംവരണ പ്രശ്‌നം ഉയര്‍ന്നുവന്നത് രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് തിരിച്ചറിവാണ് സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍. സംവരണം രാഷ്ട്രീയപ്രശ്‌നമായതോടെ വിജ്ഞാപനത്തിനുള്ള നീക്കങ്ങള്‍ പി.എസ്.സിയും മരവിപ്പിച്ചു.

തെരഞ്ഞെടുപ്പിന് മുന്‍പ് വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതില്ലെന്ന് ഇടതുമുന്നണി നേതൃത്വം സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായാണ് സൂചന.

150 ഓളം തസ്തികയുള്ള കെ.എ.എസില്‍ നേരിട്ടുള്ള റിക്രൂട്ട്‌മെന്റിന് മാത്രമാണ് സംവരണമുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കാവുന്ന സ്ട്രീം രണ്ടിലും ഗസ്റ്റഡ് ഓഫീസര്‍മാര്‍ക്ക് അപേക്ഷിക്കാവുന്ന സ്ട്രീം മൂന്നിലും സംവരണമില്ലാത്തത് സംവരണ തത്വങ്ങളുടെ ലംഘനമാണെന്നാണ് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.

പിന്നോക്കവിഭാഗങ്ങളെ ഒപ്പം നിര്‍ത്തി മതില്‍ തീര്‍ത്തിട്ട് അവരെ വഞ്ചിച്ചെന്ന് വിമര്‍ശനം ഉയരുമെന്നതാണ് പുനരാലോചനക്ക് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കെ.എ.എസ് വിജ്!ഞാപനം ഉണ്ടാവില്ലെന്ന് സര്‍ക്കാരിലെ ഉന്നതര്‍ ബന്ധപ്പെട്ടവരെ അറിയിച്ചതായാണ് വിവരം. സംവരണത്തിലെ ആശങ്കകള്‍ ദൂരീകരിച്ച് മാത്രം തുടര്‍നടപടി മതിയെന്നാണ് മുന്നണി നേതൃത്വത്തിനിടയിലേയും ധാരണ. വിജ്ഞാപനത്തിനുള്ള നടപടികളില്‍ നിന്ന് സര്‍ക്കാര്‍ ഉള്‍വലിഞ്ഞതോടെ പി.എസ്.സിയും നടപടികള്‍ നിര്‍ത്തിവെച്ചിരിക്കെയാണ്.ഡിസംബറില്‍ വിഞ്ജാപനമിറക്കാന്‍ തിരക്കിട്ട് നടത്തിയ നടപടികളാണ് പി.എസ്.സിയും മരവിപ്പിച്ചത്. സര്‍ക്കാര്‍ തലത്തില്‍ നിന്ന് പച്ചക്കൊടി കിട്ടാതെ തുടര്‍നടപടി വേണ്ടെന്നാണ് പി.എസ്.സി നിലപാട്.

Top