Chiking
Latest News

ആമസോണ്‍ ഉടമ ജെഫ് ബെസോസുമായുള്ള വിവാഹമോചനം;എഴുത്തുകാരി മകെന്‍സി ലോകത്തിലെ ഏറ്റവും ധനികയാകുമോ?

Web Desk
Indian Telegram Android App Indian Telegram IOS App


ന്യൂയോര്‍ക്ക്:ആമസോണ്‍ ഉടമ ജെഫ് ബെസോസുമായുള്ള വിവാഹമോചനത്തോടെ മകെന്‍സി ലോകത്തിലെ ഏറ്റവും ധനികയാകുമോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബെസോസിന്റെ സ്വത്ത് വീതം വയ്ക്കുന്നതിന്റെ ചര്‍ച്ചകള്‍ ഇതേ ദിശയില്‍ സജീവമാകുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്

ഓണ്‍ലൈന്‍ കച്ചവട ഭീമനായ ആമസോണ്‍ ഓഹരി മൂല്യത്തില്‍ ലോകത്തെ ഒന്നാമത്തെ കമ്പനിയാണ്. സ്ഥാപകനായ ബെസോസിന്റെ മൊത്തം സ്വത്ത് 13,600 കോടി ഡോളര്‍ (ഏകദേശം 9.4 ലക്ഷം കോടി രൂപ). ആമസോണിലെ 16 % ഓഹരിപങ്കാളിത്തം (ഏകദേശം 13,000 കോടി ഡോളര്‍) ഉള്‍പ്പെടെയാണിത്. നാലു ലക്ഷം ഏക്കര്‍ ഭൂമിയും ബെസോസിനു സ്വന്തമായുണ്ട്. സ്വത്ത് തുല്യമായി പങ്കുവച്ചാല്‍ മകെന്‍സിക്ക് 6,800 കോടി ഡോളര്‍ (ഏകദേശം 4.7 ലക്ഷം കോടി രൂപ) ലഭിക്കും.

ഫോബ്‌സ് പട്ടിക പ്രകാരം നിലവിലെ ഏറ്റവും ധനിക വാള്‍മാര്‍ട്ട് ഉടമ സാം വാള്‍ട്ടന്റെ മകള്‍ ആലീസ് വാള്‍ട്ടന്‍ ആണ്. സ്വത്ത് 4,600 കോടി ഡോളര്‍ (ഏകദേശം 3.17 ലക്ഷം കോടി രൂപ).സ്വത്ത് തുല്യമായി പങ്കുവച്ചാല്‍ ആമസോണില്‍ ബെസോസിന്റെ ഓഹരി 8 % ആയി കുറയും. ഇതോടെ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് വീണ്ടും ലോകത്തെ ഏറ്റവും ധനികനാവുകയും ചെയ്യും.

ഇരുവരും കുറച്ചുകാലമായി പിരിഞ്ഞുകഴിയുകയാണെങ്കിലും ടിവി അവതാരക ലോറെന്‍ സാഞ്ചെസുമായി ബെസോസ് അടുപ്പത്തിലായതാണു വിവാഹമോചനത്തിനു വേഗം കൂട്ടിയത്. ബെസോസിന്റെ സുഹൃത്തും ഹോളിവുഡ് ഏജന്റുമായ പാട്രിക് വൈറ്റ്‌സെല്ലിന്റെ മുന്‍ ഭാര്യയാണു സാഞ്ചെസ്. ലോസാഞ്ചലസിലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരച്ചടങ്ങില്‍ ബെസോസും സാഞ്ചെസും ഒരുമിച്ചെത്തിയിരുന്നു.

Top