Chiking
Latest News

സൗദിയില്‍ ടെലികോം,ഐടി മേഖലകളില്‍ സ്വദേശിവത്ക്കരണ പദ്ധതികള്‍ക്ക് തുടക്കം

Web Desk
Indian Telegram Android App Indian Telegram IOS App

റിയാദ്: ടെലികോം, ഐ.ടി. മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിനു സൗദിയില്‍ പരിശീലനപദ്ധതി തുടങ്ങിക്കഴിഞ്ഞു. വിവിധ മന്ത്രാലയങ്ങളും ചേംബര്‍ ഓഫ് കോമേഴ്‌സും ഒന്നിച്ച് ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ ടെലികോം, ഐ.ടി. മേഖലകളിലെ തൊഴിലവസരം വിദേശികളുടെ കുത്തകയാണ്. എന്നാല്‍ രണ്ടു വര്‍ഷത്തിനകം 15,000 സ്വദേശികള്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ കണ്ടെത്തുന്നതിനായണ് പദ്ധതി നടപ്പാക്കുന്നത്.

ഇതിനായി മാനവശേഷി വികസനനിധി സാമ്പത്തികസഹായം നല്‍കും. നെറ്റ്‌വര്‍ക്കിങ്, സിസ്റ്റം അനലിസ്റ്റ്, പ്രൊജക്ട് മാനേജ്‌മെന്റ്, സൈബര്‍ സെക്യൂരിറ്റി, പ്രോഗ്രാമിങ്, കംപ്യൂട്ടര്‍ എന്‍ജിനീയറിങ് തുടങ്ങിയ മേഖലകളില്‍ നിരവധി തൊഴിലവസരങ്ങളാണുള്ളത്. ഇത്തരം തസ്തികകളില്‍ പരിശീലനം നല്‍കി സ്വദേശികളെ നിയമിക്കും.ടെലികോം, ഐ.ടി. മേഖലയില്‍ സ്വദേശികളുടെ സാന്നിധ്യം 43 ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. വനിതാപങ്കാളിത്തം 13 ശതമാനമാണ്.

ദേശീയ പരിവര്‍ത്തനപദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ വിവിധ പരിപാടികളാണ് സ്വദേശികള്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ കണ്ടെത്താന്‍ സഹായിച്ചത്. അതുകൊണ്ടുതന്നെ പുതിയ പദ്ധതി വിജയകരമായി നടപ്പാക്കാന്‍ കഴിയുമെന്ന് ടെലികോം, ഐ.ടി. മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല അല്‍ സവാഹ പറഞ്ഞു. തൊഴില്‍, സാമൂഹിക വികസനകാര്യവകുപ്പ് മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി ഉള്‍പ്പെടെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

Top