Chiking
Latest News

മീടൂ ഫാഷനെന്ന് പറഞ്ഞ മോഹന്‍ലാലിന്റെ നിലപാട് എന്താണെന്ന് അറിയാം; തുറന്നടിച്ച് പത്മപ്രിയ

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: മീ ടു ക്യാംപെയിന്‍ ചിലര്‍ക്ക് ഫാഷനാണെന്ന നടന്‍ മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ നടിയും ഡബ്ല്യുസിസി അംഗവുമായ പത്മപ്രിയ. മോഹന്‍ലാല്‍ എപ്പോഴും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ മീ ടു മൂവ്‌മെന്റിനെതിരെ ഇത്തരത്തില്‍ പറയുമ്പോള്‍ അദ്ദേഹത്തിന്റെ നിലപാട് എന്തെന്ന് മനസ്സിലാകുമെന്നും പത്മപ്രിയ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Related image

മലയാള സിനിമക്ക് മീ ടു കൊണ്ട് യാതൊരു കുഴപ്പവുമുണ്ടാകില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ വിവാദ പരാമര്‍ശങ്ങള്‍. പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. നടന്‍ പ്രകാശ് രാജ്, രേവതി എന്നിവരടക്കം മോഹന്‍ലാലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മീ ടു പോലൊരു വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ മോഹന്‍ലാല്‍ അല്‍പം കൂടി ജാഗ്രതയും കരുതലും പുലര്‍ത്തേണ്ടതുണ്ട് എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. മീ ടു ഫാഷനാണെന്ന് പറയുന്ന ആളുകളെയൊക്കെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്നായിരുന്നു രേവതിയുടെ ചോദ്യം.

മലയാളസിനിമയില്‍ നടന്‍ മുകേഷ്, അലന്‍സിയര്‍ എന്നിവര്‍ക്കെതിരെ മീ ടു ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു മോഹന്‍ലാലിന്റെ വിവാദപരാമര്‍ശം.

Top