Chiking
Latest News

മത ഫാസിസവും രാഷ്ട്രീയ ഫാസിസവും ചേര്‍ന്ന് കേരളത്തെ ഭ്രാന്താലയമാക്കുന്നു, ബിജെപി ക്ഷീണിക്കുമ്പോള്‍ സിപിഐഎം ഓടിയെത്തി സഹായിക്കുന്നു; രമേശ് ചെന്നിത്തല (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: മത ഫാസിസവും രാഷ്ട്രീയ ഫാസിസവും ചേര്‍ന്ന് കേരളത്തെ ഭ്രാന്താലയമാക്കുകയാണെന്നും സര്‍ക്കാരും സിപിഐഎമ്മും നവേത്ഥാനത്തെ വര്‍ഗീയവത്കരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐഎം ആര്‍.എസ്.എസ് സംഘര്‍ഷം കേരളത്തെ ഭ്രാന്താലയമാക്കുന്നുവെന്നാരോപിച്ച് യുഡിഎഫ് നേതാക്കള്‍ നടത്തുന്ന ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കകുയായിരുന്നു അദ്ദേഹം.

കേരളത്തിലെ നവോത്ഥാന ചരിത്രത്തെ വളച്ചൊടിക്കാന്‍ സര്‍ക്കാരും സിപിഐഎമ്മും ശ്രമിക്കുന്നുവെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. മതിലുണ്ടാക്കാന്‍ വന്നപ്പോള്‍ കേരളത്തില്‍ നവേത്ഥാനത്തിന് നേതൃത്വം കൊടുത്ത കേരളത്തിലെ മത ന്യൂനപക്ഷങ്ങളുടെ മുന്നണിപ്പോരാളികളെ സര്‍ക്കാര്‍ മറന്നു. മത ഫാസിസവും രാഷ്ട്രീയ ഫാസിസവും ഒന്നിച്ചു ചേര്‍ന്ന് അക്രമപരമ്പരകള്‍ അഴിച്ചുവിട്ടുകൊണ്ട് കേരളത്തെ ഒരു ഭ്രാന്താലയമാക്കി മാറ്റാന്‍ ആര്‍.എസ്.എസും സിപിഐഎമ്മും ബിജെപിയും ശ്രമിക്കുകയാണ്. ഇതാണ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നമെന്നും ചെന്നിത്തല പറഞ്ഞു.

വര്‍ഗീയതയ്‌ക്കെതിരെ മൃദുവര്‍ഗീയതകൊണ്ടല്ല മതേതരത്വം കൊണ്ടുവേണം നേരിടാനെന്നും സമരത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍  ജനങ്ങളെ ജാതിയും മതവും തിരിച്ച് കള്ളികളിലാക്കി നിര്‍ത്തിയിരിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.

അര്‍ധരാത്രിയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചത് ധീരമായ നടപടിയാണെന്ന് പിണറായി കരുതുന്നെങ്കില്‍ അത് തെറ്റാണെന്നും ബിജെപി ക്ഷീണിക്കുന്ന അവസ്ഥയിലെല്ലാം സിപിഐഎം ഓടിയെത്തി സഹായിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വര്‍ഗീയവത്കരിക്കുന്നു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top