Chiking
Latest News

ഉമ്മന്‍ചാണ്ടിയെ സദസ്സിലേക്ക് കൈപിടിച്ച് രാഹുല്‍ ഗാന്ധി

Web Desk
Indian Telegram Android App Indian Telegram IOS App

ദുബൈ:  വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരത്തോളം പ്രവാസികളാണ്  രാഹുല്‍ ഗാന്ധിയുടെ  പ്രസംഗം കേള്‍ക്കാന്‍ ഇന്നലെ ദുബൈ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നത്.  കാശ്മീര്‍ മുതല്‍ കേരളം വരെയുള്ളവരും, യുഎഇയിലെ  7 എമിറേറ്റുകള്‍ക്കു പുറമെ സൗദി,  ഒമാന്‍,  ബഹ്‌റൈന്‍,  കുവൈത്ത്,  ഖത്തര്‍  എന്നിവിടങ്ങളില്‍ നിന്നും മറ്റു വിദേശരാജ്യങ്ങളില്‍നിന്നും വരെ ആളുകളെത്തിയിരുന്നു. പതിനായിരത്തിലേറെപ്പേര്‍ ഇരിപ്പിടം കിട്ടാതെ സ്റ്റേഡിയത്തിനു പുറത്തുനിന്നാണു പ്രസംഗം കേട്ടത്.

ഐഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയെ രാഹുല്‍ ഗാന്ധി വേദിയിലേക്ക് വിളിച്ചിരുത്തിയത് ജനശ്രദ്ധയാകര്‍ഷിച്ചു.ദുബൈ ജബര്‍ അലിയിലെ ലേബര്‍ ക്യാംപിലെ തൊഴിലാളികളെ അഭിസംബോധന ചെയ്യവേ സദസ്സില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ രാഹുല്‍ വേദിയിലേയ്ക്ക് വിളിച്ചിരുത്തുകയായിരുന്നു. വേദിയില്‍ രാഹുല്‍ ഗാന്ധിക്കും അധ്യക്ഷനും പ്രവാസി കോണ്‍ഗ്രസ് ചെയര്‍മാനുമായ സാം പിത്രോദയക്കു വേണ്ടി രണ്ട് ഇരിപ്പിടങ്ങള്‍ മാത്രമേ സജ്ജമാക്കിയിരുന്നുളളു. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ രാഹുല്‍ വേദിയിലേയ്ക്ക് കൈപിടിച്ചു കയറ്റുകയായിരുന്നു.. ‘മന്‍ കി ബാത്’ പറയാനല്ല, ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനാണ് വന്നിരിക്കുന്നത് എന്ന് രാഹുല്‍ പറഞ്ഞു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

ദുബൈ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കിയുള്ള രാഹുലിന്റെ പ്രസംഗവും ശരീരഭാഷയും നിമിഷനേരം കൊണ്ടാണ് രാജ്യത്ത് തരംഗമായത്. തിങ്ങി കൂടിയ ജനക്കൂട്ടം നിറഞ്ഞകയ്യടിയോടെയാണ് രാഹുലിന്റെ ഓരോ വാക്കുകളെയും വരവേറ്റത്.’ഞാന്‍ മരിക്കുന്നത് വരെ എന്റെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്നു. നിങ്ങള്‍ എവിടെനിന്നും വരുന്നു, സ്ത്രീ ആണോ പുരുഷന്‍ ആണോ, പ്രായമുള്ളവര്‍ ആണോ യുവാവാണോ എന്നൊന്നും എനിക്ക് പ്രശ്‌നമല്ല. എന്റെ ഹൃദയവും ചെവിയും എന്നും നിങ്ങള്‍ക്കായി തുറന്നിരിക്കും. എങ്ങനെ നിങ്ങളെ സഹായിക്കാമെന്ന് മാത്രം പറഞ്ഞാല്‍ മതി. നിങ്ങളെ സേവിക്കാനായി എപ്പോഴും ഞാന്‍ കാത്തിരിക്കും.’ വാക്കുകളുടെ മൂര്‍ച്ചയിലും പ്രതിയോഗിയെ താറടിച്ചുകാണിക്കാതെ രാഹുല്‍ നയം വ്യക്തമാക്കി.

കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന് ബിജെപി പറയുമ്പോഴും കോണ്‍ഗ്രസ് ഒരിക്കലും ബിജെപി മുക്ത ഭാരതം എന്ന് പറയാന്‍ പോകുന്നില്ലെന്ന രാഹുലിന്റെ വാക്കുകളെ ആരവങ്ങളോടെയാണ് പ്രവാസികള്‍ ഏറ്റെുത്തത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉജ്ജ്വല വരവേല്‍പ്പാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നല്‍കിയത്. വസതിയിലെത്തിയ രാഹുല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സാം പിത്രോഡ, മിലിന്ദ് ദിയോറ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.

രാഷ്ട്രീയലാഭത്തിനുവേണ്ടി ബിജെപി രാജ്യത്തേയും ജനങ്ങളേയും വിഭജിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. ബിജെപി അധികാരമേറ്റശേഷമുള്ള നാലരവര്‍ഷം ഇന്ത്യയില്‍ അസഹിഷ്ണുതയുടെ കാലഘട്ടമാണ്. വിനയമില്ലാതെ സഹിഷ്ണുത അസാധ്യമാണെന്നും നരേന്ദ്രമോദിയെ പരോക്ഷമായി വിമര്‍ശിച്ച് രാഹുല്‍ പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ഐക്യമില്ലെങ്കില്‍ ഇന്ത്യ തീര്‍ത്തും ദുര്‍ബലമായിപ്പോകുമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പുനല്‍കി.

Top