Chiking
Latest News

ഞങ്ങള്‍ ഡ്രസിംഗ് റൂമില്‍ പോലും ഇങ്ങനെ സംസാരിക്കാറില്ല; ഇത്ര ആധികാരികമായി സംസാരിക്കാന്‍ ഇവരൊക്കെ ആരാ? ഇവനൊക്കെ ടീമിലെത്തിയിട്ട് എത്ര കാലമായി? പാണ്ഡ്യക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹര്‍ഭജന്‍

Web Desk
Indian Telegram Android App Indian Telegram IOS App

മുബൈ: ടിവി ഷോയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ താരങ്ങളായ ഹര്‍ദ്ദീക് പാണ്ഡ്യയ്ക്കും കെ എല്‍ രാഹുലിനും വന്‍ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. സംഭവം ഇരുവര്‍ക്കും പുറത്തേയ്ക്കുളള വഴി കാട്ടുകയും ചെയ്തു. അവതാരകന്‍ കരണ്‍ ജോഹറിനെ പോലും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു യുവതാരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയും കെഎല്‍ രാഹുലും കോഫി വിത്ത് കരണ്‍ എന്ന ചാറ്റ്‌ഷോയില്‍ നടത്തിയത്.

ഓസ്‌ട്രേലിയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഇരുവരെയും ഒഴിവാക്കിയിരുന്നു. വിവാദ എപ്പിസോഡ് ഹോട്ട്സ്റ്റാര്‍ നീക്കം ചെയ്യുകയും ചെയ്തു. ഇരുവര്‍ക്കുമെതിരായ പരാതി അന്വേഷിക്കാന്‍ ബിസിസിഐയിലെ ആഭ്യന്തര സമിതിയോ അഡ്‌ഹോക് കമ്മിറ്റിയോ ചുമതലപ്പെടുത്തും. നേരത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഇരുവരെയും കൈ ഒഴിഞ്ഞിരുന്നു. ഇരുവരുടേയും പരാമര്‍ശങ്ങള്‍ വ്യക്തിപരമാണെന്നും അതിനെ പിന്തുണയ്ക്കുന്നില്ലെന്നും കോഹ്‌ലി പറഞ്ഞിരുന്നു.

എന്നാല്‍ യുവതാരങ്ങള്‍ക്കെതിരെ മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. പണ്ടു ഞങ്ങള്‍ ഡ്രസ്സിങ് റൂമില്‍പ്പോലും ഇങ്ങനെയൊന്നും സംസാരിക്കാറുണ്ടായിരുന്നില്ല. ഇപ്പോഴിതാ പാണ്ഡ്യയും രാഹുലും യാതൊരു നാണവുമില്ലാതെ പലതും ടിവിയിലൂടെ വിളിച്ചുപറയുന്നു. ഇതു കേട്ടാല്‍ ആളുകള്‍ എന്താണു കരുതുക? എല്ലാ ക്രിക്കറ്റ് താരങ്ങളും ഇങ്ങനെയൊക്കെ തന്നെയാണെന്നല്ലേ? ഹര്‍ഭജനും കുംബ്ലെയും സച്ചിനുമൊക്കെ ഇങ്ങനെയായിരുന്നോ? ഹര്‍ഭജന്‍ ചോദിക്കുന്നു.

‘ഈ പാണ്ഡ്യയൊക്കെ ടീമിലെത്തിയിട്ട് എത്ര നാളായി? ടീമിനെക്കുറിച്ചും അവിടുത്തെ രീതികളെക്കുറിച്ചും ഇത്ര ആധികാരികമായി സംസാരിക്കാന്‍ മാത്രമൊക്കെ പരിചയം അയാള്‍ക്കുണ്ടോയെന്നും ഹര്‍ഭജന്‍ ചോദിച്ചു. ഇരുവര്‍ക്കും വിലക്കേര്‍പ്പെടുത്താനുള്ള നീക്കത്തെയും ഹര്‍ഭജന്‍ പിന്തുണച്ചു.

‘ഇക്കാര്യത്തില്‍ ബിസിസിഐയുടെ നിലപാടാണ് ശരി. മുന്നോട്ടുള്ള വഴിയും ഇതുതന്നെ. ഇക്കാര്യത്തില്‍ ഇതാണു സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു’ ഹര്‍ഭജന്‍ പറഞ്ഞു. മുന്‍ താരങ്ങള്‍ ഡ്രസിങ് റൂമില്‍ പോലും ചര്‍ച്ച ചെയ്യാത്ത കാര്യങ്ങളാണ് പാണ്ഡ്യയും രാഹുലും ഒട്ടും ലജ്ജയില്ലാതെ ചാനലില്‍ പോയിരുന്നു പറഞ്ഞത്. ‘ഡ്രസിങ് റൂമിലും ഇതൊക്കെത്തന്നെയാണോ സ്ഥിതി’ എന്ന ജോഹറിന്റെ ചോദ്യത്തിനും ‘ശരിയാണ്’ എന്ന മട്ടിലാണ് പാണ്ഡ്യയും രാഹുലും മറുപടി നല്‍കിയത്. ഇതിനെയും ഹര്‍ഭജന്‍ വിമര്‍ശിച്ചു. ഒന്നിലധികം സെലിബ്രിറ്റികളുമായി താന്‍ ഒരേസമയം അടുപ്പത്തിലായിരുന്നെന്നും ഇക്കാര്യം മാതാപിതാക്കള്‍ക്കും അറിവുണ്ടായിരുന്നുവെന്നും നിസ്സാരമട്ടിലാണ് ടോക് ഷോയില്‍ ഹാര്‍ദിക് വെളിപ്പെടുത്തിയത്.

Top