Chiking
Latest News

അമ്മൂ, അതിലാണ് ഞാന്‍ നിന്നെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കുന്നത്: മകളുടെ കുറിപ്പിന് മറുപടിയുമായി പ്രിയദര്‍ശന്‍

Web Desk
Indian Telegram Android App Indian Telegram IOS App


കൊച്ചി: സിനിമാ താരങ്ങളുടെയും സംവിധായകന്മാരുടെയുമൊക്കെ വെള്ളിത്തിരയിലേക്ക് വരുന്നത് പുതുമയുള്ള കാര്യമല്ല. പ്രണവ് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷുമൊക്കെ അത്തരത്തില്‍ രക്ഷിതാക്കളുടെ പാത പിന്തുടര്‍ന്ന് വന്നവരാണ്.

ആ ലിസ്റ്റിലേക്ക് അടുത്തിടെ വന്ന ഒരു പേരാണ് കല്യാണി പ്രിയദര്‍ശന്‍ എന്നത്. സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍. കല്യാണി എന്ന അമ്മു പുതുതായി അഭിനയിച്ച ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നത്. ചിത്രത്തിലെ സംവിധായകന്‍ അച്ഛനായ പ്രിയദര്‍ശനും.

‘മരയ്ക്കാറിലെ എന്റെ ഭാഗം കഴിഞ്ഞിരിക്കുന്നു. അച്ഛനോടൊപ്പം വര്‍ക്ക് ചെയ്യുമെന്ന് രണ്ടു വര്‍ഷം മുന്‍പ് ഞാന്‍ ചിന്തിച്ചത് പോലുമില്ല. അമ്മൂ, നീ അത് ശരിയായല്ല ചെയ്യുന്നത് എന്ന് പറഞ്ഞു ഒച്ചയെടുക്കുന്നതും, എന്റെ ആദ്യ ദിവസത്തെ പരിഭ്രമവും തുടങ്ങി ഗംഭീരം എന്ന് പറഞ്ഞു അച്ഛനെനിക്ക് ഷേക്ക് ഹാന്‍ഡ് തരുന്നതും. ആ ഷോട്ടില്‍ ഒരു കട്ട് വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ അതിലെ ഓരോ ഷോട്ടും വിലപ്പെട്ടതായി കരുതുന്നു. അച്ഛന്റെ മാസ്റ്റര്‍പീസ് ലോകം കാണുന്നത് വരെ കാത്തിരിക്കാന്‍ വയ്യ. അതില്‍ ഒരു ചെറിയ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷം,’ ചിത്രത്തിന്റെ ഷൂട്ടിങിന് ശേഷം കല്യണി തന്റെ ഫേസ്ബുക്കില്‍ കുറിച്ച വരികളാണ് ഇത്.

മകളുടെ ഹൃദ്യമായ കുറിപ്പിന് മറുപടിയുമായി പ്രിയദര്‍ശന്‍ എത്തിയതോടെ കുറിപ്പ് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. പ്രിയദര്‍ശന്റെ കുറിപ്പ് ഇങ്ങനെ’

‘എല്ലാ അച്ഛന്മാരെയും പോലെ, ഞാനും എന്റെ മകള്‍ക്കായി പ്രാര്‍ത്ഥിക്കയും വഴികാട്ടുകയും ചെയ്യാറുണ്ട്. സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല ഞാന്‍ എന്റെ ചിത്രത്തില്‍ മകളെ സംവിധാനം ചെയ്യുമെന്ന്. എല്ലാം വിധി പോലെ നടന്നു. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതാവുമ്പോള്‍ പറയുന്ന അവസാന വാക്കതാണല്ലോ. എന്നാല്‍ കഠിനാധ്വാനമാണ് എല്ലാത്തിനും കാരണമാകുന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിലാണ് അമ്മൂ, ഞാന്‍ നിന്നെക്കുറിച്ചോര്‍ത്തഭിമാനിക്കുന്നത്. നീ ആഗ്രഹിക്കുന്നതിനോട് നീ സത്യസന്ധത പുലര്‍ത്തുന്നു,’ പ്രിയദര്‍ശന്‍ കുറിച്ചു.’

Top