Chiking
Latest News

നിങ്ങളുടെ വിയര്‍പ്പും അധ്വാനവുമാണ് ഈ രാജ്യത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചത്; ശൈഖ് മുഹമ്മദിനെ പ്രശംസിച്ച് രാഹുല്‍

Web Desk
Indian Telegram Android App Indian Telegram IOS App

ദുബൈ:  ദുബൈ ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ ഏറെ പ്രശംസിച്ചും അഭിസംബോധന ചെയ്തുമാണ് രാഹുല്‍ഗാന്ധി തന്റെ പ്രസംഗം ആരംഭിച്ചത്.  ഭരണത്തിന്റെ 50-ാം വാര്‍ഷികത്തില്‍ മുനുഷ്യത്വവും സഹിഷ്ണുതയും തന്റെ ജീവിതവീക്ഷണമായി സ്വീകരിച്ച അദ്ദേഹം നാടിനെ എങ്ങനെ മഹത്തായ രാജ്യമാക്കി വളര്‍ത്താം എന്ന് ലോകത്തിന് കാണിച്ചു കൊടുത്തു. ലോകത്തുള്ള എല്ലാ രാജ്യക്കാരും ഒരു പ്രശ്‌നവും ഇല്ലാതെ ഇവിടെ ജീവിക്കുന്നു.

എല്ലാവരുടെയും വിശ്വാസങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കും അദ്ദേഹം ചെവി കൊടുക്കുന്നു.  പെരുമാറ്റത്തിലോ നയങ്ങളിലോ അസഹിഷ്ണുതയോ മനുഷ്യത്വരാഹിത്യമോ അദ്ദേഹത്തിനില്ല. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു.  മൂല്യങ്ങളില്‍ വിശ്വസിക്കുന്ന നേതാവിനുകീഴില്‍ രാജ്യം ഉന്നതിയില്‍ എത്തുമെന്നും രാഹുല്‍ പറഞ്ഞു.

യു .എ.ഇ.യുടെയും ദുബൈയിയുടെയും വളര്‍ച്ചയില്‍ പ്രവാസികള്‍ നല്‍കിയ സംഭാവനകളെയും രാഹുല്‍ പ്രശംസിച്ചു. നിങ്ങളുടെ വിയര്‍പ്പും അധ്വാനവുമാണ് ഈ രാജ്യത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. ആ സമര്‍പ്പണം ഇന്ത്യയ്ക്ക് വേണ്ടിയുണ്ടാകണമെന്ന് ലോകമെമ്പാടുമുള്ള പ്രവാസികളോട് രാഹുല്‍ ആഹ്വാനം ചെയ്തു.

Top