Chiking
Latest News

ദോഹ മാരത്തണില്‍ ചാംപ്യന്‍മാരായി കെനിയ

Web Desk
Indian Telegram Android App Indian Telegram IOS App

ദോഹ: ഉറീഡൂ ദോഹ മാരത്തണില്‍ കെനിയന്‍ താരങ്ങള്‍ ചാംപ്യന്‍മാരായി. പുരുഷ വിഭാഗത്തില്‍ കോളിന്‍സ് കിപ്റ്റാറസ് ചെബ്‌ലിയും(2:24:27) വനിത വിഭാഗത്തില്‍ നാന്‍സി ജോആന്‍ റോട്ടിക്കും(2:43:29) ജേതാക്കളായി. പുരുഷ വിഭാഗം ഫുള്‍ മാരത്തണില്‍(42 കിമീ) ഡേവിഡ് റുട്ടോഹ്, തിമോത്തി കിപ്‌റോപ് കെമീ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

വനിതാ വിഭാഗം ഫുള്‍ മാരത്തണില്‍ കരോലിന്‍ ഡ്ര്യൂ, പെരിന്‍ ഫെയ്ജസ് എന്നിവര്‍ക്കാണു രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചത്.ഇന്ത്യക്കാരുള്‍പ്പെടെ 4000ലേറെ പേരാണ് ഉറീഡൂ ദോഹ മാരത്തണില്‍ പങ്കെടുത്തത്. പുരുഷ വിഭാഗം ഹാഫ് മാരത്തണില്‍(21 കിമീ) ബെനാര്‍ഡ് കൊരിര്‍, ഖാദര്‍ യൂസഫ്, അബ്ദുര്‍റഹീം ഗായൂര്‍ എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി.

വനിത വിഭാഗം ഹാഫ് മാരത്തണില്‍ നോറാ ചെബെത്ത്, ഷീല ജെപ്‌കോസ്ഗി ചെസാങ്, ലിലി സാദ് എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയത്. പുരുഷ വിഭാഗം 10 കിമീ മാരത്തണില്‍ ബബ്കര്‍ അബ്ദോ കൗദി, മുഹ്‌യുദ്ദീന്‍ ഇസ്മയില്‍, റഷീദ് ബൗദല്ല എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി. വനിത വിഭാഗം 10 കിമീ മാരത്തണില്‍ ഐലിഷ് മക്‌ലോഗന്‍, സിനെബ് കരാം, വലേറിയ ഫ്രീന്‍ഡ് എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങള്‍ക്ക് അര്‍ഹരായത്.

Top