Chiking
Latest News

ഇന്ത്യ കളിയിലേക്കു തിരിച്ചുവരുന്നു; 289 വിജയലക്ഷ്യം

Web Desk
Indian Telegram Android App Indian Telegram IOS App

സിഡനി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ തുടക്കത്തില്‍ പതറിയ ഇന്ത്യ കളിയിലേക്കു തിരിച്ചുവരുന്നു. സിഡ്‌നി ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 289 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. നാലുറണ്‍സ് എടുക്കുന്നതിനിടെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ അടക്കം മൂന്നുവിക്കറ്റുകള്‍ നഷ്ടമായി. മൂന്നുറണ്‍സെടുത്ത കോഹ്‌ലിയെയും റണ്ണൊന്നുമെടുക്കാതെ അമ്പട്ടി റായിഡുവിനെയും ജെയ് റിച്ചാഡ്‌സന്‍ പുറത്താക്കി. നേരിട്ട ആദ്യപന്തില്‍ ശിഖര്‍ ധവാനെ ജേസന്‍ ബെഹ്‌റന്‍ഡോഫ് മടക്കി.

എംഎസ് ധോണിയും രോഹിത് ശര്‍മയുമാണ് ക്രീസില്‍. ധോണി ഏകദിനക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികച്ചു . ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയയ്ക്കായി ഷോണ്‍ മാര്‍ഷ്, ഖവാജ, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. ആറുറണ്‍സെടുത്ത ഓപ്പണര്‍ ആരണ്‍ ഫിഞ്ചിനെ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ നൂറാം ഏകദിന വിക്കറ്റ് സ്വന്തമാക്കി. കുല്‍ദീപ് യാദവ് രണ്ടുവിക്കറ്റ് വീഴ്ത്തി.

Top