Chiking
Latest News

ട്രെയിനിലെ പുതപ്പ് മോഷണം;യാത്രയുടെ അവസാന 30 മിനിട്ടില്‍ ഇനി പുതപ്പില്ല; ടോയ്‌ലറ്റിലെ പാത്രം വരെ മോഷണം പോകുന്നതായി പരാതി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്ര സുഖകരമാക്കുവാന്‍ പല തരത്തിലുള്ള നടപടികളും റെയില്‍വെ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ചില യാത്രക്കാരില്‍ നിന്നുണ്ടാകുന്ന ഇത്തരം സമീപനം റെയില്‍വെയെ വലക്കുകയാണ്. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് നല്‍കുന്ന പുതപ്പ് യാത്രയുടെ അവസാന 30 മിനിട്ടിനു മുമ്പായി തിരികെ വാങ്ങിവെക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് .

ട്രെയിനില്‍ നിന്ന് പുതപ്പുകള്‍, തലയിണകള്‍, തലയിണ കവറുകള്‍, സീലിങ് ഫാന്‍, തുടങ്ങി ടോയ്‌ലറ്റില്‍ ഉപയോഗത്തിനുവെച്ച പാത്രം വരെ മോഷ്ടിക്കപ്പെട്ടതായി റെയില്‍വെ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റെയില്‍വെ പുറത്തു വിട്ട കണക്കനുസരിച്ച് 2017ല്‍ 1.95 ലക്ഷം തുവാലകള്‍, 81,736 കിടക്ക വിരികള്‍, 55,573 തലയിണ കവറുകള്‍, 5038 തലയിണകള്‍, 7043 പുതപ്പുകള്‍ എന്നിവയും 200 ടോയ്‌ലറ്റ് പാത്രങ്ങള്‍, 1000 ടാപ്പുകള്‍, 300 ഫ്‌ലഷ് പൈപ്പുകള്‍ തുടങ്ങിയവയും ദീര്‍ഘദൂര ട്രെയിനുകളില്‍ നിന്ന് മോഷണം പോയിട്ടുണ്ട്.

2018 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ ഏകദേശം 79,350 തൂവാലകള്‍, 27,545 കിടക്ക വിരികള്‍, 21,050 തലയിണ കവറുകള്‍, 2150 തലയിണകള്‍, 2065 പുതപ്പുകള്‍ തുടങ്ങി 62 ലക്ഷം രൂപയോളം വില മതിക്കുന്ന സാധനങ്ങള്‍ മോഷണം പോയതായി റെയില്‍വെ പുറത്തു വിട്ട കണക്കില്‍ പറയുന്നു.

പുതപ്പുകളും മറ്റും യാത്രയുടെ അവസാന 30 മിനുട്ടിനുള്ളില്‍ ശേഖരിച്ചുവെക്കാന്‍ കോച്ച് അറ്റന്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി റെയില്‍വെ സഹമന്ത്രി രാജെന്‍ ഗൊഹെയ്ന്‍ ലോക്‌സഭയെ അറിയിച്ചത്. ഏതെങ്കിലും കാരണവശാല്‍ ലിനന്‍ സാധനങ്ങള്‍ കാണാതാവുകയോ തിരിച്ചു കിട്ടാതിരിക്കുകയോ ചെയ്താല്‍ അതിന്റെ നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നോ ലിനന്‍ കരാറുകാരില്‍ നിന്നോ ഈടാക്കാനാണ് തീരുമാനം.

Top