Chiking
Latest News

ഇനി കുറഞ്ഞ നിരക്കില്‍ വിമാനയാത്ര ചെയ്യാം

Web Desk
Indian Telegram Android App Indian Telegram IOS App

ദോഹ:  വിദേശത്തേക്കുളള വിമാന നിരക്കില്‍ വന്‍ കുറവ്. യാത്ര തിരക്ക് കുറഞ്ഞതോടെയാണ് നിരക്കില്‍ ഇളവ് വരുത്തിയത്.  ഈ മാസാവസാനം തിരുവനന്തപുരത്തു നിന്ന് ദോഹയിലേക്ക് യാത്ര ചെയ്യാന്‍ ഇന്‍ഡിഗോ എയര്‍ലൈനില്‍ 6400 രൂപ മുടക്കിയാല്‍ മതി. മാസാവസാനം കോഴിക്കോട്‌ദോഹ നിരക്ക് 7200 രൂപയിലേക്കും, കൊച്ചി-ദോഹ നിരക്ക് 7100 രൂപയിലേക്കും കുറഞ്ഞു. ക്രിസ്മസ്, പുതുവര്‍ഷ അവധികള്‍ക്കു ശേഷം യാത്രാ തിരക്കു കുറഞ്ഞതാണു നിരക്കു ഗണ്യമായി കുറയാന്‍ കാരണം.

ക്രിസ്മസ് അവധിക്കാലത്ത് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രാ നിരക്ക് ഇരട്ടിയിലേറെയായി ഉയര്‍ന്നിരുന്നു.  ഇതിനു ശേഷം യാത്രാ തിരക്ക് ഗണ്യമായി കുറഞ്ഞു.  ഇതോടെയാണു ഗള്‍ഫിലേക്കുള്ള യാത്രാ നിരക്കും കുറഞ്ഞത്. യാത്രക്കാരെ ലക്ഷ്യമിട്ടു എയര്‍ലൈനുകള്‍ കൂടുതല്‍ ഓഫറുകളും പ്രഖ്യാപിച്ചിരിക്കുകയാണ്. ദോഹയില്‍ നിന്ന് ഇന്ത്യയിലെ വിമാനത്താവളങ്ങളിലേക്കുള്ള യാത്രയില്‍ 40 കിലോ ബാഗേജ് ഓഫര്‍ ജെറ്റ് എയര്‍വെയ്‌സ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

കേരളത്തിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ജെറ്റ് അവസാനിപ്പിച്ചെങ്കിലും ന്യൂഡല്‍ഹി, മുംബൈ വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഇതു പ്രയോജനം ചെയ്യും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലും നിരക്ക് താരതമ്യേന കുറവാണ്.  നാട്ടില്‍ വേനലവധി ആരംഭിക്കുന്നതോടെ നിരക്ക് വീണ്ടും വര്‍ധിക്കും.  ഗള്‍ഫിലെ സ്‌കൂളുകള്‍ അടയ്ക്കുന്ന സമയമാകുമ്പോഴേക്കും യാത്രാ നിരക്ക് വീണ്ടും കുത്തനെ ഉയരും. അതുകൊണ്ടു മുന്‍കൂട്ടി യാത്ര ആസൂത്രണം ചെയ്യാന്‍ കഴിയുന്നവര്‍ക്ക് ടിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ എടുത്തു വയ്ക്കുന്നതാണു നല്ലത്.

ദോഹ-കോഴിക്കോട്: 7899

കൊച്ചി-ദോഹ: 7198

ദോഹ-കൊച്ചി: 7449

തിരുവനന്തപുരം-ദോഹ: 6400

ദോഹ-തിരുവനന്തപുരം: 7599

Top