Chiking
Latest News

സിപിഐഎമ്മില്‍ ഇനിയും തുടരുകയാണെങ്കില്‍ പത്മകുമാറിന് കഷ്ടകാലം; ദേവസ്വംബോര്‍ഡ് പ്രസിഡന്റിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കെ മുരളീധരന്‍

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: കോണ്‍ഗ്രസിലേക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ ക്ഷണിച്ച് കെ. മുരളീധരന്‍ എംഎല്‍എ. യുഡിഎഫിന്റെ ഏകദിന ഉപവാസ വേദിയില്‍ ത്മകുമാര്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് മുരളീധരന്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ശബരിമല വിഷയത്തില്‍ പത്മകുമാര്‍ ഭയന്നാണ് കഴിയുന്നതെന്നും സിപിഐഎമ്മില്‍ ഇനിയും തുടരുകയാണെങ്കില്‍ പത്മകുമാറിന് കഷ്ടകാലമാണെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം രാജ്യം ഭരിക്കുന്ന പാർട്ടി തന്നെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ശബരിമലയിൽ വരുമാനം കുറയുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു‍. റിവ്യു പെറ്റിഷൻ പരിഗണിക്കുമ്പോൾ യുവതി പ്രവേശനം നടന്നതടക്കം എല്ലാ കാര്യങ്ങളും സുപ്രീം കോടതിയെ അറിയിക്കുമെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

Top