Chiking
Latest News

ഉറങ്ങി കിടന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ക്രിക്കറ്റ് താരത്തെ വെറുതെ വിട്ടു

Web Desk
Indian Telegram Android App Indian Telegram IOS App

ലണ്ടന്‍: ഉറക്കത്തിനിടെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ബ്രിട്ടനില്‍ ക്രിക്കറ്റ് താരത്തെ വെറുതെവിട്ടു. കൗണ്ടി ക്രിക്കറ്റ് ടീം വോസ്റ്റഷെയറിന്റെ താരം അലെക്‌സ് ഹെപ്‌ബേണിനെതിരെ കുറ്റം കണ്ടെത്താന്‍ ജ്യൂറിക്ക് സാധിക്കാതെ വന്നതോടെയാണ് വെറുതെവിട്ടത്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമായിരുന്നുവെന്നാണ് ജ്യൂറി കണ്ടെത്തിയത്.

നേരത്തെ വിചാരണക്കിടെ അലെക്‌സ് ഹെപ്‌ബേണ്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഇംഗ്ലണ്ട് ലയണ്‍സിന്റെ താരവും അലെക്‌സിന്റെ സുഹൃത്തുമായ ജോ ക്ലാര്‍ക്കുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട യുവതി ഉറങ്ങുന്ന സമയത്ത് അലെക്‌സ് ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് കേസ്.

Top