Chiking
Latest News

വൈകിയെത്തിയതിന് അമ്മ വഴക്കു പറഞ്ഞു; മകന്‍ മെട്രോക്ക് മുന്‍പില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

ബെംഗളൂരു: വൈകിയെത്തിയതിനു അമ്മ വഴക്കു പറഞ്ഞതില്‍ മനംനൊന്ത് മകന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ബെംഗളൂരുവിലാണ് സംഭവം നടന്നത്. പതിനെട്ടുകാരനായ വിദ്യാര്‍ത്ഥിയാണ് മെട്രോയ്ക്ക് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തലനാരിഴക്കാണ് വിദ്യാര്‍ത്ഥി രക്ഷപെട്ടത്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സില്‍ ചികിത്സയിലാണ് കുട്ടിയിപ്പോള്‍.

കുട്ടി ട്രാക്കിലേക്ക് ചാടുന്നതുകണ്ട ട്രെയിന്‍ ഡ്രൈവര്‍ മദിവല്ലപ്പ പെട്ടെന്ന് ബ്രേക്കിട്ടതു കാരണമാണ് വലിയ അപകടം ഒഴിവായതെന്ന് പൊലീസ് പറയുന്നു. ബെംഗളൂരുവില്‍ തുന്നല്‍ക്കട നടത്തുകയാണ് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍.

അതേ സമയം സംഭവം അറിഞ്ഞ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ആശുപത്രിയിലെത്തി കുട്ടിയെയും മാതാപിതാക്കളെയും സന്ദര്‍ശിച്ചതായി എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.

Top