Chiking
Latest News

തിരുവാഭരണ ഘോഷയാത്രയ്ക്ക് തുടക്കം; കനത്ത സുരക്ഷയൊരുക്കി പൊലീസ് (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ശബരിമല: തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാന്‍ പന്തളത്തേക്ക് എത്തിയത് ആയിരക്കണക്കിന് ഭക്തര്‍. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. നൂറുകണക്കിന് ഇരുമുടിക്കെട്ടേന്തിയ അയ്യപ്പന്‍മാരുടെയും സായുധ പോലീസിന്റെയും ദേവസ്വം അധികൃതരുടെയും അകമ്പടിയോടെയാണ് തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് യാത്രയാരംഭിച്ചത്. ഇക്കൊല്ലം പുതുതായി പണികഴിപ്പിച്ച പല്ലക്കിലാണ് രാജ പ്രതിനിധി തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്നത്.

ആദ്യ ദിവസം അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തിലും രണ്ടാം ദിനം ളാഹ സത്രത്തിലും വിശ്രമിക്കുന്ന തിരുവാഭരണ ഘോഷയാത്ര 14ന് വൈകിട്ട് 4 ഓടെ ശരംകുത്തിയിലെത്തും. ഇവിടെനിന്ന് ദേവസ്വം ബോര്‍ഡും പൊലീസും അയ്യപ്പസേവാസംഘം വാളന്റിയമാരും ചേര്‍ന്ന് സ്വീകരിച്ച് സന്നിധാനത്ത് എത്തിക്കും.

സോപാനത്ത് എത്തിക്കുന്ന തിരുവാഭരണ പേടകം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് സ്വീകരിച്ച് ശ്രീലകത്തേക്ക് കൊണ്ടുപോകും. തുടര്‍ന്ന് നട അടച്ച് തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടത്തും. നടതുറക്കുന്നതോടെ പൊന്നമ്ബല മേട്ടില്‍ മകരജ്യോതിയും ആകാശത്ത് മകരനക്ഷത്രവും തെളിയും. ഇതുകണ്ട് സന്നിധാനത്തും പൂങ്കാവനത്തിലും തമ്ബടിച്ചിരിക്കുന്ന ഭക്തര്‍ കര്‍പ്പൂരം കത്തിച്ച് ആരതി ഉഴിഞ്ഞ് മലയിറങ്ങും.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top