Chiking
Latest News

ഗുജറാത്ത് ഏറ്റുമുട്ടലുകള്‍: 17 മരണങ്ങളില്‍ മൂന്നെണ്ണം വ്യാജമെന്ന് റിപ്പോര്‍ട്ട്

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: 2002-07 ല്‍ ഗുജറാത്തിലുണ്ടായ ഏറ്റ് മുട്ടലിലുണ്ടായ 17 മരണങ്ങളില്‍ 3 എണ്ണം വ്യാജമായിരുന്നുവെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി എച്ച്എസ് ബേദിയുടെ റിപ്പോര്‍ട്ട്. പത്തനംതിട്ട സ്വദേശി സുഭാഷ് ബി നായരും കൊല്ലപ്പെട്ടവരുടെ പട്ടികയിലുണ്ടായിരുന്നു. പൊലീസ് കസ്റ്റഡിയിലായിരുന്ന ഇയാള്‍ 2004 ജൂണ്‍ 3ന് മരിച്ചത് വ്യാജ ഏറ്റുമുട്ടലിലല്ലെന്നാണു കണ്ടെത്തല്‍.

എന്നാല്‍, മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താനെത്തിയ യുവാവെന്നു ഗുജറാത്ത് പൊലീസ് ആരോപിച്ച സമീര്‍ ഖാന്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വ്യാജമെന്നു കണ്ടെത്തിയ ഏറ്റുമുട്ടല്‍ മരണങ്ങളില്‍ പ്രതികളായ മൊത്തം 9 പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയുള്ള തുടര്‍നടപടികളാണു റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇരകളായവരുടെ കുടുംബത്തിനു നഷ്ടപരിഹാരത്തിനും കഴിഞ്ഞ ഫെബ്രുവരിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

അന്തരിച്ച പ്രമുഖ പത്രപ്രവര്‍ത്തകന്‍ ബി.ജി. വര്‍ഗീസ്, ഗാനരചയിതാവും മുന്‍ രാജ്യസഭാംഗവുമായ ജാവേദ് അക്തര്‍, സാമൂഹിക പ്രവര്‍ത്തക ശബ്‌നം ഹാഷ്മി തുടങ്ങിയവരുടെ ആവശ്യപ്രകാരമാണ് ഏറ്റുമുട്ടല്‍ മരണങ്ങള്‍ അന്വേഷിക്കാന്‍ ജസ്റ്റിസ് ബേദിയെ സുപ്രീം കോടതി നിയോഗിച്ചത്.

Top